കണ്ണൂര്‍ ഒ.ഐ.സി.സിയുടെ സഹായം

ഭക്ഷൃ സാധനങ്ങളുടെ വിതരണം 3 മവര്‍ഷമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ക്ക്.

ജിദ്ദ: ജിദ്ദയിലെ വൃവസായ നഗരിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുന്ന ഇലക്‌ക്രോ കൃാമ്പിലെ തൊഴിലാളികള്‍ക്ക് കണ്ണൂര്‍ ജില്ലാ ഒ.ഐ.സി.സി കമ്മറ്റിയുടെ ഭക്ഷൃസാധനങ്ങള്‍ വിതരണം ചെയ്തു. തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു ഒ.ഐ.സി.സിയുടെ സഹായം.

ചടങ്ങില്‍ ജിദ്ദ റീജിയണല്‍ കമ്മറ്റി ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ അധൃക്ഷത വഹിച്ചു. റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍, ജനറല്‍ സെക്രെട്ടറി നൗഷാദ് അടൂര്‍, അലി തേക്കുതോട്, റഫീഖ് മൂസ, അനില്‍ കുമാര്‍ ചക്കരക്കല്‍, ഷാജി ഗോവിന്ദ്, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, സുധിഷ് കെ.വി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ജില്ലാ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി നൗഷിര്‍ ചാലാട് സ്വാഗതവും രാധാകൃഷ്ണന്‍ കാവുമ്പായി നന്ദിയും പറഞ്ഞു.
കണ്ണൂര്‍ ജില്ലാ ഒ.ഐ.സി.സിയുടെ സഹായ വിതരണം.