ആക്കോട് അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ആദരവും മെഡിക്കല്‍ ഉപകരണ സമര്‍പ്പണവും ജൂലൈ ആദൃവാരം

♥ ശിഹാബ് തങ്ങള്‍ അലിവ് ചാരിറ്റബിള്‍ സൊസൈറ്റി രണ്ട് ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളുടെ സമര്‍പ്പും
♥ മക്ക കെ.എം.സി.സി സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന് ആദരം
♥ പരിപാടി ജൂലൈ ആദൃ വാരം നാട്ടില്‍.
ജിദ്ദ: ആക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടേയും നാട്ടുകാരുടേയും കൂട്ടായ്മയായ ശിഹാബ് തങ്ങള്‍ അലിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി മക്ക കെ.എം.സി.സി സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന് ആദരവും കിടപ്പിലായ രോഗികളുടെ പരിചരണത്തിനായി വാങ്ങിയ രണ്ട് ലക്ഷം രൂപയുടെ വിവിധ മെഡിക്കല്‍ ഉപകരണങ്ങളുടെ സമര്‍പ്പണവും ജൂലൈ ആദൃ വാരം നാട്ടില്‍ നടക്കും. മത സാമൂഹൃ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
സഊദി അറേബൃ കേന്ദ്രമാക്കി പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മുജീബ് പൂക്കോട്ടൂര്‍ വിദേശത്ത് വെച്ച് മരണപ്പെടുന്ന ഇന്തൃന്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ ഖബറടക്കാനും കാലതാമസം കൂടാതെ നാട്ടിലെത്തിക്കുന്നതിനുമായി തുലൃതയില്ലാത്ത സേവനങ്ങളാണ് ചെയ്തു വരുന്നത്. മക്കയിലും പരിസരങ്ങളിലും പ്രവാസികള്‍ മരണമടഞ്ഞാല്‍ നാട്ടുകാര്‍ മാത്രമല്ല, സഊദി അധികൃതരും ആദൃം ബന്ധപ്പെടുന്നത് മുജീബിനെയാണ്. അന്വേഷിക്കാന്‍ ആരുമില്ലാതെ മോര്‍ച്ചറിയില്‍ ദിവസങ്ങളോളം കഴിഞ്ഞ മൃതദേഹങ്ങളും ഏറ്റെടുത്ത് മറവ് ചെയ്യാവാന്‍ മുജീബ് മുന്നോട്ട് വരാറുണ്ട്. പരിശുദ്ധ ഹജജ് ഉംറ കര്‍മ്മങ്ങള്‍ക്ക് മക്കയിലെത്തി മരണപ്പെടുന്ന ആളുകളുടെ മയ്യിത്തുകളടക്കം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍തന്നെ മറവു ചെയ്യുന്നതിന്അക്ഷീണം പ്രവര്‍ത്തിക്കുന്ന മുജീബ് ഇതിനകം 2000 ത്തില്‍ അധികം മയ്യിത്തുകളുടെ അന്തൃ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
മൂന്ന് വര്‍ഷം കൊണ്ട് നൂറുക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകി വരുന്ന ശിഹാബ് തങ്ങള്‍ അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ജീവകാരുണൃ മേഖലകളില്‍ സ്തുതൃര്‍ഹമായ ഒരു പാട് പ്രവര്‍ത്തനങ്ങള്‍ ഇതിനകം കാഴ്ചവെച്ചിട്ടുണ്ട്. ജിദ്ദ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന എസ്.എച്ച് ഗ്രൂപ്പിന്റെയടക്കം നിരവധി മനുഷൃസ്‌നേഹികളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ കൊണ്ടാണ് സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കാന്‍ അലിവിന് സാധിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ അബു ആക്കോട് (ചെയര്‍മാന്‍), ശൈഖ് അബ്ദുല്‍ ഹകീം വെട്ടത്തൂര്‍ (എസ്. എച്ച് ഗ്രുപ് ചെയര്‍മാന്‍), സി. സി. അബ്ദുുല്‍ റസാഖ് (അലിവ് ജിദ്ദ സെല്‍ കണ്‍വീനര്‍) എന്നിവര്‍ സംബന്ധിച്ചു.






