ഖത്തര്‍ പ്രധാനമന്ത്രി സൗദിയിലെത്തി. ലോകം ഗള്‍ഫ് മഞ്ഞുരുക്ക പ്രതീക്ഷയില്‍

ജിദ്ദ: മക്കയില്‍ നടക്കുന്ന ഉച്ചകോടികളില്‍ ഖത്തറിനെ പ്രതിനിധീകരിക്കുവാനായി പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനി സൗദിയിലെത്തി. വൃാഴാഴ്ച വൈകീട്ടോടെ ജിദ്ദാ വിമാനത്താവളം വഴിയാണ് എത്തിയത്. ജിദ്ദ കിംഗ് അബ്ദുുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അല്‍ഥാനിയെ മക്ക പ്രവിശൃ ഡെപൃൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അബ്ദുുല്ല ആലം, ജിദ്ദ മേയര്‍ സ്വാലിഹ് അല്‍തുര്‍ക്കി, മക്ക പ്രവിശൃ പോലീസ് മേധാവി മേജര്‍ ജനറല്‍ ഈദ് അല്‍ഉതൈബി, മക്ക പ്രവിശൃ റോയല്‍ പ്രോട്ടോകോള്‍ ഓഫീസ് മേധാവി അഹമ്മദ് ബിന്‍ ദാഫിര്‍ എന്നിവര്‍ ചേര്‍ന്നാണ് ശൈഖ് അബ്ദുള്ള ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനിയെ സ്വീകരിച്ചത്.
തീവ്രവാദികളെ സഹായിക്കുന്നു എന്നും ഇത് നിര്‍ത്തലാക്കണമെന്നും ആവശൃപ്പെട്ടുകൊണ്ട് സൗദി അറേബൃ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജൃങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, വാണിജൃ ബന്ധങ്ങള്‍ വിഛേദിച്ച് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതുനുശേഷം ഇത് ആദൃമായാണ് ഖത്തര്‍ ഉന്നതതല സംഘം സൗദി അറേബൃയിലെത്തുന്നത്.
മേഖലയിലെ സംഘര്‍ഷങ്ങള്‍ വിശകലനം ചെയ്യുന്നതിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇസ്‌ലാമിക് ഉച്ചകോടിയോടനുബന്ധിച്ച് അടിയന്തിര ഗള്‍ഫ്, അറബ് ഉച്ചകോടികള്‍ കൂടി വിളിച്ചുചേര്‍ക്കുകയായിരുന്നു. പതിനാലാമത് ഇസ്‌ലാമിക് ഉച്ചകോടി വളരെ നേരത്തെ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനി സൗദിയിലെത്തിയതിന് ഏറെ പ്രാധാനൃമാണുള്ളത്.






