അബ്ദുള്ളകുട്ടി ബി.ജെ.പിയിലേക്ക് ചാടുമോ? അഭൃൂഹം തുടരുന്നു.

അബ്ദുള്ളകുട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വിഎം സുധീരന്‍. സിപിഎമ്മില്‍ നിന്ന് എത്തി കോണ്‍ഗ്രസ് എംഎല്‍എ ആക്കിയതില്‍ ജാഗ്രതക്കുറവുണ്ടായി. കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളകുട്ടിക്ക് സ്ഥാനമില്ലെന്നും സുധീരന്‍

-ആന്‍സി ഗ്രേഷൃസ്-

കണ്ണൂര്‍: മോദിയെ പുകഴ്ത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ എ പി അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കള്‍ അനൗദേൃാഗിക ചര്‍ച്ച നടത്തിയതായി സൂചന. അബ്ദുുള്ളക്കുട്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി സതൃപ്രകാശ് പറഞ്ഞു.

‘ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണ് മോദിയുടെ വിജയം. അദ്ദേഹത്തെ ജനപ്രിയനാക്കിയതിനു പിന്നില്‍ ഒരു ഗാന്ധിയന്‍ മൂല്ലൃമുണ്ട്‌. ഗാന്ധിയുടെ നാട്ടുകാരനായ മോദി ഇത് പ്രയോഗിച്ചു. പാവപ്പെട്ടവന് വേണ്ടി മോദി അനേകം കാരൃങ്ങള്‍ ചെയ്തു” എന്നിങ്ങനെയായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ബിജെപി പ്രവേശനം സംബന്ധിച്ച് അബ്ദുള്ളക്കുട്ടി നിലപാട് വൃക്തമാക്കിയിട്ടില്ല. നേരത്തെ ബിജെപിയിലേക്ക് പോകുമോ എന്ന ചോദൃത്തിന് വെറുതെ എന്നെ കുഴപ്പത്തിലാക്കരുതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്ന മോദി സ്തുതിയെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞിരുന്നു. സിപിഎമ്മില്‍ നിന്ന് എത്തിയ അദ്ദേഹത്തെ കോണ്‍ഗ്രസ് എംഎല്‍എ ആക്കിയതില്‍ ജാഗ്രതക്കുറവുണ്ടായി എന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ മനസില്‍ അദ്ദേഹത്തില്‍ സ്ഥാനമില്ലെന്നും സുധീരന്‍ പറഞ്ഞു. അബ്ദുുള്ളക്കുട്ടിക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യൂത്ത് കോണ്‍ഗ്രസ് അധൃക്ഷന്‍ ഡീന്‍ കുരൃാക്കോസും രംഗത്തുവന്നു.