മൂന്ന് ദിവസത്തിനുള്ളില്‍ സൗദിയില്‍ മൂന്ന് പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു.

മറ്റ് മൂന്ന്‌പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗൃ മന്ത്രാലയം. ഇവര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്.

ജിദ്ദ: കൊറോണ വൈറസ്ബാധ മൂലം സൗദിയില്‍ മൂന്ന് പേര്‍ മരിച്ചതായി കൊറോണ വൈറസ് നിയന്ത്രണ വിഭാഗം അറിയിച്ചു. അതോടൊപ്പം പുതുതായി മൂന്ന് പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗ ലക്ഷണം കണ്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലാണ് മൂന്ന്‌പേര്‍ രോഗബാധയാല്‍ മരിച്ചത്.

കൊറോണ വൈറസ് മൂലം മരിച്ചവരില്‍ ഒരാള്‍ റിയാദിലുള്ള 65 കാരനും, മറ്റൊരാള്‍ മദീനയില്‍ എട്ട് വയസ്സുകാരനും, മുന്നാമന്‍ നജ്‌റാനിലുള്ള 35 കാരനുമാണെന്നും കൊറോണ വൈറസ് നിയന്ത്രണ വിഭാഗം അറിയിച്ചു.
പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് റിയാദില്‍നിന്നുള്ള 23 കാരിക്കും ഖമീസ് മുഷൈത്ത് പ്രവിശൃയില്‍പെട്ട ബുറൈദയിലുള്ള 64 കാരനും 26 കാരനുമാണെന്ന് സൗദി ആരോഗൃ മന്ത്രാലയം അറിയിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്.

കഴിഞ്ഞ ആഴ്ചയില്‍ രണ്ട് പേരില്‍ കൊറോണ വൈറസ്ബാധ കണ്ടതായി സൗദി ആരോഗൃ മന്ത്രാലയം അറിയിച്ചിരുന്നു. ഇരുവരിലും ഒട്ടകവുമായുള്ള സമ്പര്‍ക്കം മൂലമാണ് കൊറോണ പിടികൂടിയതെന്നും റിപ്പോര്‍ട്ടുണ്ട്.

2012 മുതല്‍ 2254 കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതില്‍ 798 പേര്‍ മരണത്തിനു കിഴടങ്ങിയിയതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.