കെവിന്‍ വധക്കേസ്: സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്ന എസ്‌ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു.

കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷും നീനുവും എസ്‌ഐ ഷിബുവിനെതിരെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഷിബു നല്‍കിയ വിശദീകരണത്തെത്തുടര്‍ന്നാണ് ഇയാളെ തിരിച്ചെടുക്കാന്‍ കൊച്ചി റെയ്ഞ്ച് ഐജി തീരുമാനിച്ചത്.
-ആന്‍സി ഗ്രേഷൃസ്-
കോട്ടയം: കെവിന്‍ വധക്കേസുമാറി ബന്ധപ്പെട്ട് ഔദേൃാഗീക കൃതൃവിലോപത്തെത്തുടര്‍ന്ന് സര്‍വ്വീസില്‍നിന്നും പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്ന എസ്‌ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു.
കെവിന്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന ഷിബുവിന്റെ പേരില്‍ ആരോപണമുണ്ടായിരുന്നു. ഷിബു നല്‍കിയ വിശദീകരണത്തെത്തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ കൊച്ചി റെയ്ഞ്ച് ഐജി തീരുമാനിച്ചത്. അതേസമയം ഷിബുവിനെ സര്‍വ്വീളില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കോട്ടയം എസ്പി രംഗത്തെത്തി. ഷിബുവിനെ കോട്ടയത്ത് നിയമിക്കരുതെന്ന് കോട്ടയം എസ്പി ആവശൃപ്പെട്ടിട്ടുണ്ട്. മറ്റേതെങ്കിലും ജില്ലയില്‍ നിയമിക്കണമെന്നാണ് ആവശൃം.
എസ്‌ഐ ഷിബുവിന്റെ അറിവോടെയാണെന്ന് കെവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം ഉണ്ടായത്. തട്ടിക്കൊണ്ടുപോകുംവഴി കേസിലെ മുഖൃപ്രതിയായ ഷാനു ചാക്കോയും എസ്‌ഐ ഷിബുവും തമ്മില്‍ സംസാരിച്ചിരുന്നതായി കെവിനോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷ് ആണ് വെളിപ്പെടുത്തിയത്. എസ്‌ഐ ഷിബു ഷാനുവിനെ വിളിച്ചിരുന്നതായും എസ്‌ഐക്ക് 10,000 രൂപ നല്‍കിയിട്ടുണ്ടെന്ന് ഷാനു പറഞ്ഞതായും അനീഷ് വെളിപ്പെടുത്തിയിരുന്നു.
ഗാന്ധിനഗര്‍ സ്‌റ്റേഷനിവെച്ച് കെവിനെ എസ്‌ഐ ഷിബു കഴുത്തുല്‍പിടിച്ച് തള്ളിയതായി നീനു മൊഴി നല്‍കിയിരുന്നു. പിതാവ് ചാക്കോയോടൊപ്പം പോകാന്‍ ഷിബു നിര്‍ബന്ധിക്കുകയും ചെയ്തു. എതിര്‍ത്തപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങിയതായും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.





