ലേബര്‍ കൃാമ്പില്‍ ജിദ്ദ ഒ.ഐ.സി.സിയുടെ കാരുണൃഹസ്തം

ജിദ്ദ: തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ടു പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമേകി ഒ.ഐ.സി.സി സൗദി വെസ്‌റ്റേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ സഹായം. രണ്ടു വര്‍ഷത്തിലധികമായി പൂട്ടിയ ഒരു ലേബര്‍ കൃാമ്പിലാണ് അരിയും മറ്റു നിതേൃാപയോഗ സാധനങ്ങളും ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.

ഒ.ഐ.സി.സി പ്രവര്‍ത്തകരുടെ വിതരണം വലിയൊരു ആശ്വാസവും സന്തോഷവുമാണ് ലേബര്‍ കൃാമ്പിലെ തൊഴിലാളികളില്‍ ഉണ്ടായത്.

തങ്ങളുടെ ശമ്പളവും മറ്റ് അനൂകൂലൃങ്ങളും ലഭിക്കുന്നതിന് കാത്ത് കഴിയുന്നവര്‍ക്കാണ് ഒ.ഐ.സി.സിയുടെ കാരുണൃഹസ്തം പദ്ധതി തുണയായത്. ഇന്തൃ, ബംഗ്‌ളാദേശ്, ഫിലിപൈന്‍സ്, പാകിസ്ഥാന്‍ തുടങ്ങിയ നൂറോളം തൊഴിലാളികളുടെ താമസസ്ഥലത്താണ് ഭക്ഷൃ സാധനങ്ങള്‍ എത്തിച്ചത്.

കാരുണൃ പ്രവര്‍ത്തനം മറ്റെല്ലാറ്റിലുമപ്പുറം ഉയര്‍ത്തി പിടിക്കുകയാണെകില്‍ സാമ്പത്തിക പ്രയാസങ്ങളില്‍ പെടുന്നവര്‍ക്കു വലിയ ആശ്വാസമായിരിക്കുമെന്നും ആഘോഷങ്ങള്‍ക്കു വിനിയോഗിക്കുന്നതിന്റെ നിശ്ചിത ശതമാനം ഇതുപോലെയുള്ള സഹായത്തിനുകൂടി എല്ലവരും വിനിയോഗിക്കുകയാണെങ്കില്‍ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ സാധിക്കുമെന്നും ഭക്ഷൃവസ്തുക്കളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് ഒ.ഐ.സി.സി റീജിയണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍ പറഞ്ഞു.