ശാന്തപുരം അല്‍ജാമിഅ: അലുംനി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ജിദ്ദ: ശാന്തപുരം അല്‍ജാമിഅ: അലുംനി അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. തഹ്‌ലിയ റോഡിലുള്ള സ്പാനിഷ് ഫുട്ബാള്‍ അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ അലൂംനി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉുള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.

അല്‍ജാമിഅ: അധൃാപകനും അലൂംനി അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി സെക്രട്ടറിയുമായ ബുഷൈറുദ്ധീന്‍ ശര്‍ഖി റമദാന്‍ സന്ദേശം നല്‍കി.

ചാപ്റ്റര്‍ പ്രസിഡണ്ട് ആബിദ് ഹുസ്സൈന്‍ അധൃക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍സലാം നന്ദി പറഞ്ഞു. സക്കീര്‍ ഹുസ്സൈന്‍ വലമ്പൂര്‍, നിസാര്‍ കെ.കെ, സി.എ സൈദാലി, ഉമര്‍ ഫാറൂഖ്, തമീം അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.