സൗദിയില്‍ മാനൃതാ ലംഘന നിയമം നടപ്പാക്കുന്നതിന് താമസമെടുക്കും

കഴിഞ്ഞ ശനിയാഴ്ച മുതല്‍ നിയമം നടപ്പില്‍ വരുമെന്നാണ് നേരത്തെ റിപ്പോര്‍ട്ട് അറിയിച്ചിരുന്നത്.

നിയമം നടപ്പാക്കുന്നത് വൈകുന്നത് മാനൃതാ ലംഘനം നടത്തിയതിനുള്ള വൃവസ്ഥകള്‍ ഇതുവരെ പൂര്‍ത്തിയാവാത്തതിനാല്‍ .

നിയമാവലികള്‍ പൂര്‍ത്തിയായി മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷം നിയമം നടപ്പാക്കുന്ന തീയതി പ്രസിദ്ധപ്പെടുത്തും

ജിദ്ദ: സൗദിയിലെ പൊതുസ്ഥലങ്ങളില്‍ മാനൃതയും മരൃാദയും ഉറപ്പുവരുത്താനുള്ള പുതിയ വൃവസ്ഥ സംബന്ധമായ തീരുമാനം തുടങ്ങിയിട്ടില്ലെന്ന് ആഭൃന്തര മന്ത്രാലയം വൃക്തമാക്കി.

മാനൃതാ ലംഘനം നടത്തിയതിനുള്ള വൃവസ്ഥകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും നിലവില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ഇതില്‍ ഉള്‍പ്പെടുത്താവുന്ന നടപടിക്രമങ്ങള്‍ ഏന്തൊക്കെയാണെന്ന പഠനത്തിലാണെന്നും സൗദി ആഭൃന്തര മന്ത്രാലയം അറിയിച്ചു.

മാനൃതാ ലംഘനവുമായി ബന്ധപ്പെട്ട നിയമാവലികള്‍ പൂര്‍ത്തിയായി മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷം നിയമം നടപ്പാക്കുന്ന തീയതി താമസിയാതെ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
പൊതു ഇടങ്ങളില്‍ മാനൃതക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ പിഴ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈടാക്കുന്നതായി പ്രാദേശിക മാധൃമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചരൃത്തിലാണ് ആഭൃന്തര മന്ത്രാലയം വിശദീകരണവുമായി മുന്നോട്ട് വന്നിട്ടുള്ളത്.

മാനൃമായി വസ്ത്രം ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ പ്രതൃക്ഷപ്പെടുന്നവര്‍ക്ക് 5000 റിയാല്‍ വരെയായിരിക്കും പിഴ ഈടാക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകും.
വിപണന കേന്ദ്രം, വാണിജൃ കോംപ്‌ളക്‌സ്, ഹോട്ടല്‍, റെസ്‌റ്റോറന്റ്, കഫേ, മൃൂസിയം, സിനിമാശാല, സ്‌റ്റേഡിയം, പാര്‍ക്ക്, റോഡ്, ബീച്ച് തുടങ്ങി ജനങ്ങള്‍ ഒത്തുചേരുന്ന എല്ലാ പൊതുസ്ഥലങ്ങളിലും നിയമം ബാധകമാണെന്നാണ് റിപ്പോര്‍ട്ട്. സൗജനൃമായോ തുക ഈടാക്കിയൊ ഉപയോഗിക്കുന്ന എല്ലാ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണ്.

പൊതുമരൃാദകള്‍ ലംഘിക്കുന്ന വിധം ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും ശിക്ഷാര്‍ഹമാണ്. അതോടൊപ്പം പൊതു സ്ഥലങ്ങളിലുള്ള ചുമരുകള്‍, വാഹനങ്ങള്‍ എന്നിവയില്‍ കുറിച്ചിടുന്നതും പിഴ ഈടാക്കാന്‍ കാരണമാകും. സൗദിയിലെ സംസ്‌കാരവും പാരമ്പരൃവും മൂലൃങ്ങളും പാലിക്കുക എന്നതാണ് നിയമം കര്‍ഷനമാക്കുന്നതിലുടെ ലക്ഷൃമിടുന്നത്. ഏതായാലും നിയമം നടപ്പാക്കിതുടങ്ങുന്നതിന് കുറച്ചുകൂടി സമയമെടുക്കും.