ചേലേമ്പ്ര കൂട്ടായ്മ ദമ്മാമില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ദമ്മാം: ചേലേമ്പ്ര കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം ദമാമില്‍ പത്താം വര്‍ഷവും സംഘടിപ്പിച്ചു. കിഴക്കന്‍ പ്രവിശൃയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചേലേമ്പ്രക്കാരായ പ്രവാസികള്‍ ഒരുമിച്ചു ചേര്‍ന്ന സംഗമത്തില്‍ ഇഫ്താറിന് വേണ്ട എല്ലാ ഭക്ഷണ വിഭവങ്ങളും ഒരുക്കിയത് കൂട്ടായ്മ പ്രവര്‍ത്തകര്‍ തെന്നെയായിരുന്നു.
അതിഥികളായി സൗദി കെ.എം.സി.സി കിഴക്കന്‍ പ്രവിശൃാ കാരൃദര്‍ശി ആലിക്കുട്ടി ഒളവട്ടൂര്‍, ഹുസൈന്‍ വേങ്ങര, മുജീബ് കൊളത്തൂര്‍, ലയാന്‍ ഗ്രൂപ് എം.ഡി അബ്ദുറഹ്മാന്‍, ഉമറലി ഹസനി എന്നിവര്‍ പങ്കെടുത്തു. ആശിഖ് ചേലേമ്പ്ര സ്വാഗതമാശംസിച്ചു. മജീദ് വാഫി കവിതാ സന്ദേശം നല്‍കി. എസ്. ഐ.സി നാഷണല്‍ വര്‍ക്കിംഗ് സെക്രട്ടറി അബൂ ജിര്‍ഫാസ് മുഖൃ പ്രഭാഷണം നടത്തി. സി.എം മുജീബ്, ചെമ്പന്‍ നസീര്‍, മഹ്ശൂഖ് റഹ്മാന്‍, സലാം കെ.എന്‍, സാദിക് ചോലയില്‍, എം.കെ സലാം, ആബിദ് ഒടയാലില്‍, എ.വി ഷുക്കൂര്‍, പി.സി ഫൈസല്‍, റസാഖ് ചോലക്കര, റസല്‍ സി, ബാവ മേക്കുത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സി.എം മുജീബിന്റെ വസതിയില്‍ നടന്ന വനിതാ സംഗമത്തില്‍ സഹ്‌ല ഷെറിന്‍ സ്വാഗത പറഞ്ഞു. ലുലു വഫിയ്യ റമളാന്‍ സന്ദേശം കൈമാറി.






