രക്ഷിതാക്കളെ ഇന്തൃന്‍ സ്‌കൂള്‍ പാരെന്റ്‌സ് ഫോറം (ഇസ്പാഫ്) അനുമോദിച്ചു.

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്തൃന്‍ സ്‌കൂള്‍ ജിദ്ദയിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദൃാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഇന്തൃന്‍ സ്‌കൂള്‍ പാരെന്റ്‌സ് ഫോറം (ഇസ്പാഫ്) അനുമോദിച്ചു. ജെ.എന്‍.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ രക്ഷിതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ ‘പരെന്റ്‌സ് എക്‌സലെന്‍സ് അവാര്‍ഡ് 2019’ ന്റെ വിതരണോദ്ഘാടന കര്‍മ്മം ജെ. എന്‍. എച്ച് ഡയറക്ടര്‍ വി.പി. മുഹമ്മദലി നിര്‍വ്വഹിച്ചു.

വര്‍ഷങ്ങളായി ഇന്തൃന്‍ സ്‌കൂള്‍ പരെന്റ്‌സ് ഫോറം നല്‍കി വരുന്ന പരെന്റ്‌സ് എക്‌സലെന്‍സ് അവാര്‍ഡിന് ഈ വര്‍ഷം 93 ശതമാനവും അതിന് മുകളിലും മാര്‍ക്ക് ലഭിച്ചവരെയാണ് പരിഗണിച്ചത്.

ഇന്റര്‍നാഷണല്‍ ഇന്തൃന്‍ സ്‌കൂള്‍ ജിദ്ദ മാനേജിംങ് കമ്മറ്റി അംഗങ്ങളായ ഡോ: അബ്ദുസ്സത്താര്‍ സമീര്‍, ജാഫര്‍ കല്ലിങ്ങപ്പാടം, ഗേള്‍സ് സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹദുന്നിസ, വിവിധ സെക്ഷനുകളിലെ ഹെഡ്മാസ്റ്റര്‍മാരായ നൗഫല്‍ സാര്‍, നഹീദ് ഫാത്തിമ, റാഫത്ത് സഈദ്, ഡോ: അഹമ്മദ് ആലുങ്ങല്‍, അലി മുഹമ്മദലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇസ്പാഫ് എക്‌സികൃൂട്ടീവ് മെമ്പര്‍മാരും ഉപദേശക സമതിയും നേതൃത്വം നല്‍കിയ വര്‍ണ്ണശമ്പളമായ പരിപാടിയില്‍ മുഹമ്മദ് കുഞ്ഞി ക്വിസ് മത്സരം നിയന്ത്രിച്ചു. പ്രസിഡന്റ് മുഹമ്മദ് ബൈജു അധൃക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ: മുഹമ്മദ് ഫൈസല്‍ സ്വാഗതവും, ട്രഷറര്‍ ഷജീര്‍ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.