പ്രവാസി ഇഫ്താര്‍ സംഗമം.

-നൗഷാദ് കിളിമാനൂര്‍-
റിയാദ്: പ്രവാസി സാംസ്‌കാരിക വേദി റിയാദിലെ കലാസാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് ഇഫ്താര്‍ നടത്തി. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജെബിനാ ഇര്‍ഷാദ് മുഖൃാതിഥിയായിരുന്നു.
ലോകസഭാ തെരെഞ്ഞെടിപ്പില്‍ പാര്‍ട്ടി സ്വീകരിച്ച നയനിലപാടുകള്‍ അവര്‍ വൃക്തമാക്കി. ഒപ്പം ഫാഷിസത്തെ നേരിടാന്‍ കുറുക്കുവഴികളില്ലെന്നും ഏറ്റവുമധികം സീറ്റില്‍ മത്സരിക്കുന്ന മതേതര കക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണക്കുകയാണ് നാടിന്റെ ആവശൃമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സാജു ജോര്‍ജജ് അധൃക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ പാലോട് സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. റെജി നന്ദിയും പറഞ്ഞു. റഹ്മത്ത് തിരുത്തിയാട്, അംജദ് അലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ബഷീര്‍ പാണക്കാട്, അജ്മല്‍ ഹുസൈന്‍, ജാസ്മിന്‍ അഷ്‌റഫ്, സാബിറ ലബീബ്, സുനില്‍ കുമാര്‍, മിയാന്‍ തുഫൈല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






