നാടക പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പു നല്‍കി

-നൗഷാദ് കിളിമാനൂര്‍-

റിയാദ്: കലാ സാംസ്‌കാരിക പ്രവര്ത്തപകരും റിയാദ് നാടകം ഡോട്ട് കോം ആന്റ് ചില്‍ഡ്രന്‍സ്‌  തിയേറ്റര്‍ അംഗങ്ങളുമായ ശരത്ത് അശോകിനും ദിശാ ശരത്തിനും ”പ്രവാസി സാംസ്‌കാരിക വേദി” യാത്രയയപ്പ് നല്കി.

പതിനഞ്ച് വര്ഷ‍ത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച ഇരുവരും നാടക രംഗത്തു വൃക്തമായ മുദ്രപതിപ്പിച്ചാണ് നാട്ടിലേക്കുള്ള മടക്കം. റിയാദിലെ പ്രൊഫഷണല്‍ നാടകത്തിന് തുടക്കം കുറിച്ച നാടകം ഡോട്ട് കോമിന്റെ പ്രഥമ സംരംഭമായ ‘കുഞ്ഞാലി മരക്കാര്‍’ മുതല്‍ ‘നീലക്കുയില്‍’, ‘ബോംബെ ടൈലേഴ്‌സ്’ തുടങ്ങി ഒട്ടേറെ നാടകങ്ങളില്‍ ഇരുവരും അഭിനേതാക്കളായിരുന്നു.

ശരത്ത് അശോകനും കുടുംബവും

‘നീലക്കുയില്‍’ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രമായ നീലിയുടെ വേഷമിട്ട ദിശാ ശരത്ത് മറക്കാനാവാത്ത ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു. നിരവധി അഭിനയ മുഹൂര്ത്താങ്ങള്‍ കാഴ്ച്ചവെച്ച ശരത്തും റിയാദിലെ പ്രവാസികള്ക്ക്ത നല്ല ഓര്മ്മളകള്‍ നല്കി്യാണ് മടങ്ങുന്നതെന്ന് ഇരുവരുടെയും സംഭാവനകള്‍ വിലയിരുത്തി യാക്രയപ്പ് യോഗത്തില്‍ സംസാരിച്ച ”പ്രവാസി” സെക്രട്ടറി അഷ്‌റഫ് കൊടിഞ്ഞി പറഞ്ഞു.

ഇഫ്താറോട് കൂടി ആരംഭിച്ച ലളിതമായ ചടങ്ങില്‍ പ്രവാസി ജനറല്‍ സെക്രട്ടറി ഖലീല്‍ പാലോട് മൊമെന്‍േറാ സമ്മാനിച്ചു. പ്രവാസി ആര്‌്്രസ് ക്ലബ് പ്രസിഡന്റ് ദിലീപ് ജി കൃഷ്ണ അധൃക്ഷനായിരുന്നു. സി.പി.എം നഷീദ്, സുലൈമാന്‍, സാബിറ ലബീബ് എന്നിവര്‍ ആശംസകള്‍ നേര്ന്നു . ശരത്തും ദിശയും മറുപടി പ്രസംഗം നടത്തി. അബ്ദുറഹിമാന്‍ ഒലയ്യാന്‍ സ്വാഗതം പറഞ്ഞു.