രണ്ടാമൂഴത്തിൽ കരുത്തോടെ നരേന്ദ്രമോദി

രാജ്യമാകെ കരുത്ത് കാട്ടി നരേന്ദ്രമോദി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേക്ക്. 350 സീറ്റുകളിൽ മിന്നുന്ന വിജയം നേടിയാണ് എൻഡിഎ വിജയം നേടിയത്. ലോകനേതാക്കൾ പ്രധാനമന്ത്രിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. 84 സീറ്റുകളിൽ മാത്രമാണ് യുപിഎക്ക് വിജയം ഉറപ്പിക്കാനായത്.
അമേതിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. വയനാട്ടിൽ രാഹുൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുൽ പറഞ്ഞു.






