മക്കക്കും ജിദ്ദക്കും നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക്ക് മിസൈലുകള്‍ സൗദി തകര്‍ത്തു.

റിയാദ്: മക്ക, ജിദ്ദ പട്ടണങ്ങളെ ലക്ഷൃമിട്ടുള്ള രണ്ട് ബാലസ്റ്റിക്ക് മിസൈലുകള്‍ സൗദി വേൃാമ സേന വെടിവെച്ചു വീഴ്ത്തി. യമന്‍ വിമതരായ ഹൂത്തികളാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് സൗദി അറേബൃ ആരോപിച്ചു.
നേരത്തെയും മക്കയെ ലക്ഷൃമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. 2017 ജൂലൈ മാസത്തില്‍ നടത്തിയ ആക്രമണം സൗദി സേന തകര്‍ത്തിരുന്നു.






