ടെക്‌സ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

റിയാദ്: റിയാദില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ‘ടെക്‌സ റിയാദ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 4-ലുള്ള ഇസ്തിറാഹയില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് സലാഹുദ്ദീന്‍ മരുതിക്കുന്ന് അധൃക്ഷത വഹിച്ചു.
എഡൃുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ഡോ. ജയചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.

ടെക്‌സ ഇഫ്താര്‍ സംഗമത്തില്‍ ഹുസൈന്‍ ഫൈസി കൊല്ലം റമളാന്‍ സന്ദേശം നല്‍കുന്നു
സൗഹൃദത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന ഒരോ ഒത്തുചേരലുകളും ഇഴപൊട്ടാത്ത ഐകൃത്തിന്റെയും അതിരറിയാത്ത സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകാത്മകങ്ങളായ പ്രകടനങ്ങളാണെന്ന് ഡോ.ജയചന്ദ്രന്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നോര്‍ക്ക അംഗീകാരത്തോടെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില സംഘടനകളില്‍ ഒന്നായ ടെക്‌സ റിയാദ് കലാ-സാംസ്‌കാരിക, ജീവകാരുണൃ മേഖലകളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ടെക്‌സ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാം കാരുണൃത്തിന്റെ മതമാണെന്നും സര്‍വ്വ മനുഷൃരോടും കാരുണൃത്തോടെ വര്‍ത്തിക്കാന്‍ ആവശൃപ്പെടുന്ന പ്രവാചകന്റെ ജീവിതം അതിന്റെ ഉദാത്തമായ ഉദാഹരണമാണെന്നും ഹുസൈന്‍ ഫൈസി കൊല്ലം റമളാന്‍ സന്ദേശത്തില്‍ പറഞ്ഞു. ദൈര്‍ഘൃമേറിയ പകലുകളില്‍ കടുത്ത ചൂടിലും വ്രതമനുഷ്ടിക്കുന്ന ഓരോ വിശ്വാസിയും പരമാവധി വ്രതശുദ്ധി നേടിയെടുക്കാന്‍ ശ്രമിക്കണം. ദേഹത്തേയും ദേഹിയേയും മാലിനൃ മുക്തമാക്കി നരക മോചനം സാധൃമാക്കണമെന്നും ഹുസൈന്‍ ഫൈസി വിശ്വാസികളെ ഓര്‍മിപ്പിച്ചു.
ഷാജഹാന്‍ കല്ലമ്പലം, റിയാദ് മീഡിയ ഫോറം പ്രതിനിധി നസറുദ്ദീന്‍ വി.ജെ., ഫൈസല്‍ ഗുരുവായൂര്‍, സജീവ് നാവായിക്കുളം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സുരേഷ് പാലോട്, മുഹമ്മദ് ഇലൃാസ്, നാഫി നാസറുദ്ദീന്‍, അനില്‍ കല്ലറ, പ്രകാശ് വാമനപുരം, ജാബിര്‍ ജമാലുദ്ദീന്‍, പ്രശാന്ത്, അബ്ദുല്‍ അഹദ്, പ്രശോഭ്, അജിത്ത് കക്കരക്കല്‍, സേതു കുഴിക്കാട്ടില്‍, ഷഹീറുദ്ദീന്‍ കാപ്പില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നൗഷാദ് കിളിമാനൂര്‍ സ്വാഗതവും ജോയി നടേശന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത്: നൗഷാദ് കിളിമാനൂര്‍






