ഇഫ്താര്‍ സംഗമവും മെയ് 17 അനുസ്മരണ യോഗവും സംഘടിപ്പിച്ചു

ജിദ്ദ: ബീമാപള്ളി ജിദ്ദ സൗഹൃദ തീരം കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും ബീമാപള്ളിയില്‍ വെടിയേറ്റു മരിച്ചവരുടെ അനുസ്മരണ യോഗം കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രാ. ഡോ. ഇസ്മായില്‍ മരുതേരി ഉത്ഘാടനം ചെയ്തു.
ഒരു പതിറ്റാണ്ടു മുന്‍പ് പോലിസ് തേര്‍വാഴ്ചയില്‍ ആറുപേരുടെ ജീവന്‍ കവര്‍ന്നെടുത്ത പോലീസുകാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും മരണപ്പെട്ടവര്‍ നമുക്കിടയില്‍ ജീവിച്ചു കൊണ്ടിരിക്കുയാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ ഡോ. ഇസ്മായില്‍ മരുതേരി പറഞ്ഞു.
പ്രസിഡന്റ് നവാസ് ബീമാപള്ളി അധൃക്ഷ വഹിച്ചു. ഒരു നിബന്ധനയും പാലിക്കാതെ വെടിവെപ്പിന് നേതൃത്വം കൊടുത്ത പോലീസുകാരെ കൊലക്കുറ്റത്തിന് കേസെടുത്തു മാതൃകാപരമായി ശിക്ഷിക്കണം എന്നും മെയ് 17 ഭരണകൂടത്തിന് താകീതായി തലമുറകള്‍ക്ക് കൈമാറി കൊണ്ടിരിക്കുമെന്നും മുഖൃ പ്രഭാഷണം നടത്തിയ റാഫി ബീമാപള്ളി പറഞ്ഞു.
നൂഹ് ബീമാപള്ളി, സകീര്‍ ബാഖവി ബീമാപള്ളി, നജീബ് ബുര്‍ഹാനി ബീമാപള്ളി, അബ്ദുല്‍ കരീം മേച്ചേരി, നാസിമുദ്ധീന്‍ മണനാക്ക്, അസീസ് പട്ടാമ്പി, നജീബ് വെഞ്ഞറമൂട്, ഹുസൈന്‍ ഇരുകുളങ്ങര, റിയാസ് മഞ്ചേരി, എന്നിവരും സംരസാരിച്ചു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി സ്വഗതവും പ്രോഗ്രാം കണ്‍വീനര്‍ അമീന്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ റഷീദ് ഖിറാഅത്ത് നടത്തി. സകീര്‍ ബാഖവി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.
ഷാജി ജിബ്‌രീല്‍, ഇര്‍ഷാദ്, ഷഫീര്‍ ഖാന്‍, സകീര്‍, അശ്‌റഫ്, യാസര്‍, അറഫാത്, ഹാഷിം ഖാദര്‍, വാഹിദ്, ഷാഹുല്‍ ഹമീദ്, ഹൈദര്‍, മുസ്തഫ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു






