മക്ക കെഎംസിസി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പ്രവാസ ലോകത്തെ ഏറ്റൂും വലിയ ഇഫ്താറായി മാറി.

പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇഫ്താര്‍
മൂവായിരാേളംപേര് പങ്കെടുത്തു.
തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായ ഇഫ്താര്‍
സൗദി പ്രമുഖരും കേരളത്തില്‍നിന്നുള്ള നേതാക്കളും പങ്ക്‌കൊണ്ടു.
-ജാഫറലി പാലക്കോട്-
മക്ക: മക്ക കെ.എം.സി.സി സെന്‍ട്രല്‍കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് സംഘാടന മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രവാസലോകത്ത് സംഘടിപ്പിക്കാറുള്ള ഇഫ്താര്‍ സംഗമത്തിലെ വലിയ ഇഫ്താറുകളിലൊന്ന് കൂടിയാണ് മക്ക കെ.എം.സ.സി ഇഫ്താര്‍. മക്കയിലെ കാക്കിയ ഖസറുദീറ ഓപണ്‍ മൈതാനിയിലായിരുന്നു മൂവായിരത്തോളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ സഗമം നടന്നത്.
വിവിധ ലേബര്‍ കൃാമ്പുകളിലെ തൊഴിലാളികള്‍, വിവിധ സംഘടനാ പ്രധിനിതികള്‍, പ്രവാസി കടുംബങ്ങള്‍, ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളികള്‍ തുടങ്ങിയവര്‍ ഇഫ്താറില്‍ പങ്കെടുത്തു.

മക്കയിലെ പ്രമുഖ സൗദി പൗരന്‍മാരും ഉയര്‍ന്ന ഉദേൃാഗസ്ഥരുമായ മക്ക മുനിസിപ്പല്‍ ചെയര്‍മാന്‍ ഫഹദ് മുഹമ്മത് റോക്കി, അലി അഹമ്മത് സഹ്‌റാനി, റദ്ദ ത്വല്‍ഹി, ബെഹൈത്ത് റോക്കി, ത്വലാല്‍ മലബാരി, ജാബിര്‍ മലബാരി, നാട്ടില്‍ നിന്ന് വിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ ഇ.ടി. മുഹമ്മത് ബഷീര്‍, പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബാഫഖി, എം.എസ്.എഫ് ദേശിയ സെക്രട്ടറി അഹമ്മത് സാജു, അഹമ്മത് കുട്ടി ഉണ്ണിക്കുളം, സൗദി കെഎംസിസി പ്രസിഡന്റ് കെപി മുഹമ്മത് കുട്ടി, പാലോളി മുഹമ്മദലി, ജിദ്ദ കെ.എം.സി ഭാരവാഹികളായ അഹമ്മത് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, എന്നിവര്‍ പങ്കെടുത്തു.
സംഗമത്തിന് കുഞ്ഞിമോന്‍ കാക്കിയ, മുജീബ് പുക്കോട്ടൂര്‍, സുലൈമാന്‍ മാളിയേക്കല്‍, ഹംസ മണ്ണാര്‍മല, നാസര്‍ കിന്‍സാറ, മുസ്തഫ മുഞ്ഞകുളം, ഹംസ സലാം, മുഹമ്മദ്ഷാ മുക്കം, മുസ്തഫ പട്ടാമ്പി, ഹാരിസ് പെരുവള്ളൂര്‍. മക്ക കെഎംസിസിയുടെ പത്തൊന്‍മ്പത് ഏരിയ കമ്മറ്റി പ്രവര്‍ത്തകര്‍ അടങ്ങുന്ന ടീം പരിപാടികള്‍ നിയന്ത്രിച്ചു.
പ്രവാസത്തിന്റെ ആദൃ കാലഘട്ടം മുതല്‍ തന്നെ മക്കയിലെ വിശുദ്ധ ഹറംപള്ളി കേന്ദ്രീകരിച്ച് മലയാളികള്‍ ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നു. മക്കയില്‍ ജോലി ചെയ്യുന്ന മലയാളികളെയും വിശുദ്ധ ഉംറ കര്‍മ്മത്തിനെത്തുന്ന മലയാളികളെയും ലഭൃമിട്ടായിരുന്നു ഹറമില്‍ ഔദേൃാഗീക പരിവേശമില്ലാതെ ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നത്. മലബാര്‍ ഗല്ലി എന്നുതന്നെ ഈ ഭാഗത്തെ മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നു. പിന്നീട് വിശാലാടിസ്ഥാനത്തില്‍ ഇഫ്താര്‍ സംഘടിപ്പിക്കുക എന്ന ലക്ഷൃത്തോടെയാണ് മക്കയില്‍ മറ്റൊരിടത്ത്‌വെച്ച് എല്ലാ വര്‍ഷവും കെ.എം.സി.സി ഇഫ്താര്‍ സംഘടിപ്പിച്ച് വരുന്നത്.
ഇഫ്താറില്‍ എത്തുന്നവര്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ചായയും, ഗഹ്‌വയും ഉണ്ടാക്കുന്നത് ഹംസ മണ്ണാര്‍മലയാണ്. മക്ക കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവുകൂടിയാണ് ഹംസ മണ്ണാര്‍മല.
മക്ക അടക്കമുള്ള സൗദിയിലെ പ്രവാസികള്‍ക്കിടയില്‍ ഒരു ചരിത്രം സമ്മാനിച്ചാണ് ഇഫ്താര്‍ മീറ്റ് അവസാനിച്ചത്. താഴ്ന്ന വരുമാനക്കാരും ലേബര്‍ കൃാമ്പ് തൊഴിലാളികളുമായ നിരവധിപേര്‍ക്ക് ഇഫ്താര്‍ സംഗമം ഏറെ പ്രയോജനകരമായി.






