ഫ്രഞ്ച് ഫുട്‌ബോള്‍ താരം കുര്‍ത് സൂമ വിശുദ്ധ ഉംറ കര്‍മ്മത്തിനായി പുണൃഭൂമിയില്‍ എത്തി.
https://youtu.be/1WCHrYwfrV8
ജാഫറലി പാലക്കോട്
ജിദ്ദ: അറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ താരവും എവര്‍ടന്‍ ക്ലബ്ബ് കളിക്കാരനുമായ കുര്‍ത് സൂമ വിശുദ്ധ ഉംറ കര്‍മ്മത്തിനായി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മയയിലെത്തിയത്.
ഇത് രണ്ടാം തവണയാണ് കുര്‍ത് സൂമ ഉംറ കര്‍മ്മത്തിനായി മക്കയിലെത്തുന്നത്. ഇത്തവണ കൂടുതല്‍ ദിവസങ്ങള്‍ പുണൃഭൂമിയില്‍ ചെലവഴിക്കുന്നതിനാണ് എത്തിയിരിക്കുന്നത്. ഇത് പുണൃഭൂമിയിലേക്കുള്ള രണ്ടാമത്തെ വരവാണെങ്കിലും ആദൃമായെത്തിയ അനുഭൂതിയാണ് തോന്നിയതെന്ന് കുര്‍ത് സൂമ പറഞ്ഞു. മുമ്പ് ആദൃ തവണ എത്തിയത് ഉംറ നിര്‍ഹിക്കുന്നതിനു മാത്രമായിരുന്നു. ഉംറ കര്‍മ്മത്തിനുശേഷം പെട്ടെന്ന് നാട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ കുറച്ചധിക ദിവസം മക്കയില്‍ തങ്ങും.
ഇത്തവണ വിശുദ്ധ ഹറമിന്റെ എല്ലാ ഭാഗങ്ങളും കാണുവാനായി. ഒപ്പം കൂട്ടുകാരും സഹോദരങ്ങളുമുണ്ട്. കൂടുതല്‍ സമയവും പുണൃഭൂമിയില്‍ ചെലവഴിക്കുന്നതിനാണ് താല്‍പരൃമെന്ന് അദ്ദേഹം നറഞ്ഞു. ഹറംകാരൃ വകുപ്പിന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ ക്ലിപ്പിംഗിലുടെ സൂമ തന്റെ അനുഭവം പങ്കുവെച്ചു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബയെയും ഉംറ കര്‍മ്മത്തിനായി പുണൃഭൂമിയിലുണ്ട്. പോള്‍ പോഗ്ബയെയും, കുര്‍ത് സൂമയെയും സൗദി ഡെപൃൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് കഴിഞ്ഞ ദിവസം സ്വീകരിച്ചു. ഇരുവരും കിസ്‌വ നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കുകയും ചെയ്തു. കിസ്‌വ നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ ഹജ്, ഉംറ മന്ത്രാലയം പുറത്തുവിട്ടു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തുന്ന അല്ലാഹുവിന്റെ അതിഥികളായ തീര്‍ത്ഥാടകര്‍ക്ക് സൗദി ഭരണകൂടം നല്‍കുന്ന സേവനങ്ങളെ പോള്‍ പോഗ്ബയും കുര്‍ത് സൂമയും പ്രകീര്‍ത്തിച്ചു.






