അജ്‌വ ജിദ്ദ ഇഫ്ത്താര്‍ സംഘടിപ്പിച്ചു.

ജിദ്ദ: അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശറഫിയ്യ ഹില്‍ട്ടോപ്പ് ഹോട്ടലില്‍ ഇഫ്ത്താറും പ്രാര്‍സ്ഥാന സദസ്സും സംഘടിപ്പിച്ചു. പ്രസിഡണ്ട് വിജാസ് ഫൈസി റമദാന്‍ സന്ദേശം നല്‍കി.
വിശുദ്ധ റമളാനില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുവാനും പ്രതേൃകിച്ച് പ്രവാസ ലോകത്ത് ജോലിയും ശമ്പളവും മറ്റും ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കുന്ന വിഷയം നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ഫിത്തര്‍ സക്കാത്ത് കൊടുക്കുന്ന സമയത്ത് ഇത്തരക്കാരെ നാം പ്രതേൃകം പരിഗണിക്കണമെന്നും റമളാന്‍ സന്ദേശം നല്‍കികൊണ്ട് വിജാസ് ഫൈസി പറഞ്ഞു. രണ്ട് പതിറ്റാണ്ടായി ഭരണകൂട ഭീകരതക്കും നീതിനിഷേധത്തിനും ഇരയായി കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിയുടെ നിയമ പോരാട്ടിത്തിന് കൈത്താങ്ങാകുവാന്‍ സക്കാത്തിന്റെ ഒരു വിഹിതം അദ്ദേഹത്തിന് കൂടി നീക്കി വെക്കണമെന്നമെന്നും വിജാസ് ഫൈസി പറഞ്ഞു.
സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍, ജോയ്ന്റ് സെക്രട്ടറി ജാഫര്‍ മുല്ലപ്പള്ളി, ജിദ്ദ ഘടകം ഭാരവാഹികളായ ഡോ. മുഹമ്മദ് ശരീഫ് മഞ്ഞപ്പാറ, നൗഷാദ് ഓച്ചിറ, കമ്മിറ്റിയംഗങ്ങളായ ഉമര്‍ മേലാറ്റൂര്‍, റഷീദ് ഓയൂര്‍, ഷിഹാബുദ്ധീന്‍ കുഞ്ഞ്, റഷീദ് കൊടുങ്ങല്ലൂര്‍, പി.സി.എഫ് ജിദ്ദ പ്രസിഡണ്ട് ദിലീപ് താമരക്കുളം, ഐ.എം.സി.സി. ജിദ്ദ പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.






