ഇലക്ട്രിക്ക്‌ കാറുകള്‍ റീചാര്‍ജജ് ചെയ്യുന്നതിനുള്ള സ്‌റ്റേഷനുകള്‍ സൗദിയില്‍ നിര്‍മ്മിക്കുന്നു.

-ജാഫറലി പാലക്കോട്-

ജിദ്ദ: ഇലക്ട്രിക്ക്‌  പവര്‍ ഇന്ധനമായി ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ക്ക് റീചാര്‍ജജ് ചെയ്യുന്നതിനായി സൗദിയില്‍ 6 പവര്‍ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് തുടക്കം കുറിച്ചു. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്റ് എനര്‍ജി മാനേജ്‌മെന്റ് മേഖലകളിലെ അതികായകരായ ഫ്രാന്‍സിലെ സ്‌നൈഡര്‍ ഇലക്ട്രിക്കല്‍സ് സി.ഇ.ഒ നജീബ് നഈം ആണ് പവര്‍ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് തുടക്കം കുറിച്ച കാരൃം വെളിപ്പെടുത്തിയത്.

ഈ വര്‍ഷം അവസാനത്തോടെ ആറു പവര്‍ സ്‌റ്റേഷനുകളുടെയും ജോലികള്‍ പൂര്‍ത്തിയാകും. റീചാര്‍ജജ് ചെയ്യാവുന്ന പവര്‍ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചും അതിന്റെ സജജീകരങ്ങങ്ങളെ കുറിച്ചും മറ്റും നിരവധി അന്വേഷണങ്ങളാണ് സൗദിയിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നും സ്വകാരൃ മേഖലകളില്‍ നിന്നും തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതെന്നും നജീബ് നഈം കൂട്ടിച്ചേര്‍ത്തു.

കമ്പനി ഇപ്പോള്‍ പാര്‍പ്പിട അപ്പാര്‍ട്ടുമെന്റുകള്‍ക്കും പൊതു സ്‌റേഷനുകള്‍ക്കുമുള്ള അടിസ്ഥാന സൗകരൃങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷാവസാനത്തോടെ റിയാദില്‍ ഒരു പവര്‍ സ്‌റ്റേഷന്‍ തുടങ്ങാന്‍ കഴിയും. അതോാടൊപ്പം പടിഞ്ഞാറന്‍ മേഖലയില്‍ മക്കയിലും ജിദ്ദയിലും ഹോട്ടല്‍ സമുച്ചയങ്ങള്‍ക്കായി ഓരോ പവര്‍ സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കും. കിഴക്കന്‍ പ്രവിശൃയില്‍ വാഹന ഏജന്‍സികള്‍ക്കായി ഒരു റീചാര്‍ജജ് സ്‌റ്റേഷനും നിര്‍മ്മിക്കുമെന്നും നജീബ് നഈം പറഞ്ഞു.

സൗദിയിലെ ആദൃത്തെ റീചാര്‍ജജ് പവര്‍ സ്‌റേഷന്റെ ഇന്‍സ്റ്റാളേഷന്‍ പ്രോജക്ട് പൂര്‍ത്തിയായതായി കഴിഞ്ഞ ഒക്‌ടോബറില്‍ കമ്പനി പ്രഖൃാപനം നടത്തിയിരുന്നു.