പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം

നൈപുണൃമുള്ളവരും ഉയര്‍ന്ന നിക്ഷേപമിറക്കാന്‍ യോഗൃതയുമുള്ള വിദേശികള്‍ക്ക് പ്രിവിലേജ് ഇക്കാമ ലഭിക്കും.
പ്രിവിലേജ് ഇക്കാമയുള്ളവര്‍ക്ക് സൗദി സ്‌പോണ്‍സറുടെ ആവശൃമില്ലാതെ സൗദിയില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യാനാകും.
നിയമാവലി മുന്ന് മാസത്തിനകം.
-ജാഫറലി പാലക്കോട്-
ജിദ്ദ: വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തോടു കൂടിയ പുതിയ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമാവലി മൂന്ന് മാസത്തിനകം പടപ്പാക്കും. അതോടൊപ്പം പുതിയ പ്രവിലേജ് ഇക്കാമയുമായി ബന്ധപ്പെട്ട കാരൃങ്ങള്‍ക്കായി പുതിയ ഇഖാമ സെന്റര്‍ കൂടി സ്ഥാപിക്കും. പുതിയ ഇക്കാമയക്ക് ഈടാക്കേണ്ട ഫീസടക്കമുള്ള കാരൃങ്ങള്‍ പുതുതായി സ്ഥാപിക്കുന്ന കേന്ദ്രമായിരിക്കും തീരുമാനമെടുക്കുക. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധൃക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പ്രിവിലേജ് ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
യൂറോപൃന്‍ രാജൃങ്ങളിലുള്ള ഗ്രീന്‍ കാര്‍ഡിനു സമാനമായിരിക്കും സൗദിയില്‍ നടപ്പാക്കുന്ന പ്രിവിലേജ് ഇഖാമ പദ്ധതിക്ക് ലഭിക്കുന്ന ആനുകൂലൃങ്ങള്‍. അടുത്ത 90 ദിവസത്തിനകം എന്തൊക്കെ നിബന്ധനകളാണ് ഇഖാമ നല്‍കുന്നതിനുവേണ്ടതെന്നും അപേക്ഷകന്റെ സാമ്പത്തിക നില സംബന്ധമായ വിവരങ്ങളും എന്ത് ഫീസ് ഈടാക്കണമെന്നതടക്കമുള്ളവ പുതുതായി സ്ഥാപിക്കുന്ന കേന്ദ്രമായിരിക്കും തീരുമാനമെടുക്കുക. അതോടെ പ്രിവിലേജ് ഇഖാമ പദ്ധതിക്കുമായി ബന്ധപ്പെട്ട വിശധ വിവരങ്ങള്‍ വൃക്തമാകും.
പ്രിവിലേജ് ഇഖാമയുമായി ബന്ധപ്പെട്ട കേന്ദ്രം, മന്ത്രിസഭ രൂപീകരിച്ച പ്രതേൃക ഉപസമിതിയുമായി കൂടിയാലോചിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗണ്‍സില്‍ പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ശുറ കൗണ്‍സില്‍ അംഗീകാര വാര്‍ത്ത പുറത്തുവന്നതോടെ മലയാളികളടക്കമുള്ള നിരവധിപേര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്കായി കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിരുന്നു. സൗദിയുടെ സമ്പദ്ഘടനക്ക് മുതല്‍ കൂട്ടാകുംവിധം ധാരാളം വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തീരുമാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും ഉന്നത യോഗൃതയുള്ള, നൈപുണൃമുള്ളവരും ഉയര്‍ന്ന നിക്ഷേപമിറക്കാന്‍ യോഗൃതയുമുള്ള വിദേശികള്‍ക്കായിരിക്കും പ്രിവിലേജ് ഇക്കാമ ലഭിക്കുക എന്നാണ് അറിയുന്നത്. നിലവിലുള്ള ഇക്കാമയും പ്രിവിലേജ് ഇക്കാമയും തമ്മിലുള്ള പ്രധാന വൃതൃാസം വിദേശികള്‍ക്ക് സൗദി സ്‌പോണ്‍സറുടെ ആവശൃമില്ല എന്നതാണ്. ഖഫീലുമാര്‍ എന്ന പേരിലറിയപ്പെടുന്ന സ്വദേശി പൗരന്‍മാരായ സ്‌പോണ്‍സര്‍മാരില്ലാതെ യോഗൃതയുള്ള വിദേശികള്‍ക്ക് സൗദിയില്‍ ജീവിക്കുകയും തൊഴികലടുക്കുകയും ചെയ്യാനാകും.
ഇന്നലെ രാത്രി ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭ യോഗമാണ് പുതിയ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.






