ഡിസ്പാക് ടോപേഴ്‌സ് അവാര്‍ഡ് പരിപാടി നാളെ

-മുജിബ് കളത്തില്‍-
ദമാം: ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് സംഘടിപ്പിക്കുന്ന ടോപേഴ്‌സ് അവാര്‍ഡ് പരിപാടി നാളെ(വൃാഴാഴ്ച്ച) അല്‍ കോബാര്‍ ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കും.
രാത്രി ഒന്‍പത് മണിക്കാണ് പരിപാടി. ദമാം ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പ്‌ളസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദൃാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാരവും ഉപഹാരവും വേദിയില്‍ വെച്ച് സമ്മാനിക്കും. സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, പ്രിന്‍സിപ്പള്‍ സുബൈര്‍ അഹമ്മദ് ഖാന്‍ തുടങ്ങി ദമാമിലെ സാമൂഹിക, വിദൃാഭൃാസ, മാധൃമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.






