ജിദ്ദ കെ.എം.സി.സി സി.എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ റിലീഫ് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു.

-ജാഫറലി പാലക്കോട്-
പി.യു ബഷീര്‍ ചേലക്കര രണ്ട് ലക്ഷം രൂപ സി.എച്ച് സെന്റെറിനും പതിനായിരം റിയാല്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിലേക്കും സംഭാവന ചെയ്തു.
കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയോട് അനുബന്ധിച്ചുള്ള സിഎച്ച് സെന്ററുകളുടെ പദ്ധതികള്‍ക്കാണ് പണം ഉപയോഗിക്കുന്നത്.
ജിദ്ദ: ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വര്‍ഷങ്ങളായി നടത്തി വരുന്ന സി.എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ റിലീഫ്‌സെല്‍ എന്നിവയുടെ ധന സമാഹരണ കാമ്പയിന്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടി ഇ.ടി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കണ്‍വീനറും തൃശൂര്‍ ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.യു ബഷീര്‍ ചേലക്കരയില്‍ നിന്ന് രണ്ട് ലക്ഷം രൂപ സി.എച്ച് സെന്റെറിനും പതിനായിരം റിയാല്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിലേക്കും സംഭാവന സ്വീകരിച്ച് കൊണ്ടാണ് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്തത്.
ജിദ്ദയിലെ കെ.എം.സി.സി ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ മുഖേന സി.എച്ച് സെന്റെറിന് വേണ്ടി പ്രവര്‍ത്തകരില്‍ നിന്നും മറ്റു സുമനസ്സുകളില്‍ നിന്നും സമാഹരിക്കുന്ന തുക കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയോട് അനുബന്ധിച്ച് പാവപ്പെട്ട രോഗികളെ സഹാക്കാനായി പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്ററുകളുടെ പദ്ധതികള്‍ക്കാണ് നല്‍കി വരുന്നത്.
തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്റെറിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സി.എച്ച് സെന്റര്‍ നിര്‍മ്മിച്ച 12 നിലകളുള്ള റിലീഫ് ടവറിന്റെ ഒന്നാം നില പൂര്‍ത്തിയാക്കാനുള്ള ഫണ്ട് നല്‍കിയത് ജിദ്ദ കെ.എം.സി.സി ആയിരുന്നു. മഞ്ചേരി സി എച്ച് സെന്ററിന്റെ അഞ്ച് നില കെട്ടിടത്തിന്റെ ഒന്നാം നില സ്ഥാപിക്കാനുള്ള സഹായവും ജിദ്ദ കെ.എം.സി.സി നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്റര്‍ ജിദ്ദ കെ.എം.സി.സി യുടെ സഹകരണത്തോടെ പാവപെട്ട രോഗികള്‍ക്ക് താമസിക്കാനായി രണ്ടരകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഡോര്‍മെറ്ററി സെന്റര്‍ നിര്‍മ്മാണനം നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മറ്റു പല ഭാഗങ്ങളിലായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന എല്ലാ സി എച്ച് സെന്റുകളില്‍ ജിദ്ദ കെ.എം.സി.സി വൃതൃസ്ഥ പദ്ധതികള്‍ക്ക് സഹായം നല്‍കി വരുന്നുണ്ട്.
സാധാരണക്കാരും പാവങ്ങളുമായ പ്രവാസികള്‍ ഉപജീവനം നടത്തുന്ന ജിദ്ദയില്‍ പല തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട് അത്തരക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം ചെയ്യാനുള്ള സംവിധാനമാണ് ജിദ്ദ കെ.എം.സി.സി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍. പുണൃമാസത്തില്‍ നാട്ടിലെ പാവപെട്ട രോഗികളെയും പ്രവാസികളെയും സഹായിക്കാന്‍ ജിദ്ദ കെ.എം.വി സിയുടെ റിലീഫ് കാമ്പയിന്‍ വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ അഭൃാര്‍ത്ഥിച്ചു. എല്ലാ കെ.എം.സി.സി കമ്മിറ്റികളും സമയബന്ധിതമായി റിലീഫ് കാമ്പയിന്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്ന് അഭൃാര്‍ത്ഥിച്ചു എസ്.ടി.യു പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എം.എസ്.എഫ് നേതാവ് പി.വി അഹമ്മദ് ഷാജു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര നിസ്സാം മമ്പാട്, വിപി മുസ്തഫ, സി.കെ.എ റസാഖ് മാസ്റ്റര്‍, നാസര്‍ മച്ചിങ്ങല്‍, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഞാറക്കോടന്‍ ശിഹാബ് താമരകുളം, എ.കെ.ബാവ, സി.സി കരീം എന്നിവരും ജിദ്ദ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ഹസ്സന്‍ ബത്തേരി, ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുസ്സമദ് അമ്പലവയല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.






