പ്രവാസലേകത്ത് നിന്നും മുന്‍ പ്രവാസികള്‍ക്ക് ഒച്ച ഓര്‍കസ്ട്രായുടെ സഹായം.

ജിദ്ദ: സംഗീതത്തോടൊപ്പം ജീവകാരുണൃ പ്രവര്‍ത്തന സേവനവുമായി സജജീവമായുള്ള അരീക്കോട് ജിദ്ദ ഒച്ച ഓര്‍ക്കെസ്ട്ര റംസാന്‍, ഈദ് റീലിഫ് കിറ്റുകള്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു തുടങ്ങി.
കമ്പനിയിലെ പ്രശ്‌നങ്ങളാലും വൃക്തിപരമായ കാരണങ്ങളാലും പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയും പ്രയാസത്തിലാവുകയും ചെയ്ത മുന്‍ പ്രവാസി സുഹൃത്തിന് സാന്ത്വനം നല്‍കിയാണ് റിലീഫ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. നാട്ടില്‍ ജീവകാരുണൃ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പികെ.നസീര്‍ ആലുങ്കല്‍, ഹാഫീസുല്‍ഹഖ് എന്നിവര്‍ ചേര്‍ന്നാണ് റിലീഫ് പ്രവര്‍ത്തനം നടത്തിയത്.
പ്രവാസ ലോകത്ത് അരീക്കോട് ജിദ്ദ ഒച്ച ഓര്‍കസ്ട്രയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബാബു കടുരന്‍, മുസ്തഫ ചീമാടന്‍, ജാഫര്‍ കെവി, അന്‍വര്‍സാദത്ത്, അഹമ്മദലി, ജാഫര്‍ യു, സത്താര്‍ എംപി, ജാബീര്‍, ഹാഫീസ്, സിദ്ധീഖ്, റഹ്മത്തുള്ള കുട്ടന്‍ എന്നിവരാണ് നേതൃതം നല്‍കുന്നത്.