മുജീബ് പൂക്കോട്ടൂരിനെ ആദരിച്ചു

ആദരിച്ചത് മക്കയില്‍ നിരവധി മതൃദേഹങ്ങള്‍ ഖബറടക്കലിന് നേതൃത്വം നല്‍കിയതിന്.

ജിദ്ദ പൂക്കോട്ടൂര്‍ കെഎംസിസി കമ്മിറ്റിയുടെ ആദരം

ജിദ്ദ: പ്രവാസ ജീവിതത്തിനിടയില്‍ രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ മക്കയില്‍ ഖബറടക്കാനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പരിശ്രക്കുകയും ഖബറടക്കം വരെ കൂടെനിന്ന് ജീവകാരുണൃ രംഗത് പുതിയ ചരിത്രം തീര്‍ത്ത മുജീബ് പൂക്കോട്ടൂരിന് ജിദ്ദ പൂക്കോട്ടൂര്‍ കെഎംസിസി കമ്മിറ്റി ആദരവ് നല്‍കി.

ഷറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത് കെഎംസിസി പ്രസിഡന്റ് റിയാസ് പിലാക്കല്‍ അധൃക്ഷത വഹിച്ചു. അരിമ്പ്ര അബൂബക്കര്‍ ഉല്‍ഘാടനം ചെയ്തു.

മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഉമ്മര്‍ കോഡൂര്‍, നാസര്‍ പുല്‍പ്പറ്റ, ജാഫര്‍ അത്താണിക്കല്‍, ശിഹാബ് സി.ടി., മുഹമ്മദ് കുട്ടി വെള്ളൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പഞ്ചായത് കെഎംസിസി ചെയര്‍മാന്‍ മുസ്തഫ ജന്നാത് മുജീബ് പൂക്കോട്ടൂരിനു ഷാള്‍ അണിയിച്ചു. സെക്രട്ടറി സൈദ് വള്ളുവമ്പ്രം സ്വാഗതവും മജീദ് പുല്ലാര നന്ദിയും പറഞ്ഞു.