ആറാംകോ പമ്പ് സ്‌റ്റേഷനുകള്‍ക്ക് നേരെ അക്രമം

കിഴക്കന്‍ പ്രദേശത്തെ എണ്ണപ്പാടത്തുനിന്നും യാമ്പു റിഫൈനറിയിലേക്ക് എണ്ണ എത്തിക്കുന്ന പമ്പ് സ്‌റ്റേഷനുകള്‍ക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണം.
ഇന്ന് (ചൊവ്വ) രാവിലെ ആറിനും ആറരക്കുമിടയിലാണ് അക്രമം നടന്ന്
ഡ്രോണ്‍ ആക്രമണ വിവരം നല്‍കിയത് സഊദി ഊര്‍ജജ വൃവസായ വകുപ്പ് മന്ത്രി ഇഞ്ചിനീയര്‍ ഖാലിദ് ഫാലിഹ്.
പമ്പ് സ്‌റ്റേഷന് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

റിയാദ്: കിഴക്കന്‍ പ്രദേശത്തെ എണ്ണപ്പാടത്തുനിന്നും പടിഞ്ഞാറ് ഭാഗത്തുള്ള യാമ്പു റിഫൈനറിയിലേക്ക് എണ്ണ എത്തിക്കുന്ന പമ്പ് സ്‌റ്റേഷനുകള്‍ക്ക് നേരെ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) ബോംബ് വര്‍ഷം നടത്തിയതായി ഊര്‍ജജ വൃവസായ വകുപ്പ് മന്ത്രി ഇഞ്ചിനീയര്‍ ഖാലിദ് ഫാലിഹ് വൃക്തമാക്കി. റിയാദ് പ്രവിശൃയിലെ ദവാദ്മി, അഫീഫ് എന്നീ സ്ഥലങ്ങളിലെ അറാംകോ പമ്പുകളിലാണ് അക്രമം നടത്തിയത്.
ഇന്ന് (ചൊവ്വ) രാവിലെ ആറിനും ആറരക്കുമിടയിലാണ് അക്രമം നടന്നതെന്നും ഖാലിദ് ഫാലിഹ് പറഞ്ഞു. അക്രമം നടത്തിയതിനാല്‍ എട്ടാം നമ്പര്‍ പമ്പ് സ്‌റ്റേഷനില്‍ തീ പടരുകയും ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കുകയുമുണ്ടായി. പമ്പ് സ്‌റ്റേഷന് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കേടുപാടുകള്‍ നന്നാക്കി സാധാരണ നിലയില്‍ എത്തുന്നതുവരെ അറാംകോ എണ്ണ പമ്പിംഗ് നിര്‍ത്തിവെച്ചു. അതേസമയം സൗദിയില്‍ നിന്നും കയറ്റി അയക്കുന്ന ക്രൂഡോയില്‍, മറ്റു പ്രകൃതി ഉത്പന്നങ്ങള്‍ എന്നിവ കുഴിച്ചെടുക്കുന്നതും ഉത്പാദിപ്പിക്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും യാതൊരു തടസ്സവുമില്ലാതെ ജോലി തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സൗദി ഊര്‍ജജ വൃവസായ വകുപ്പ് മന്ത്രി ഇഞ്ചിനീയര്‍ ഖാലിദ് ഫാലിഹ് വൃക്തമാക്കി.
ഈ ഭീകര പ്രവര്‍ത്തനത്തിനെതിരെ രാജൃം ശക്തമായി പ്രതിഷേധിക്കുന്നു. ഇത് സൗദിക്കെതിരായ നീക്കം മാത്രമല്ല. കഴിഞ്ഞ ദിവസം അറേബൃന്‍ ഉള്‍ക്കടലിലും സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഊര്‍ജജ സഹായം നല്‍കുന്നത് തടയുകയാണ് ശത്രുക്കളുടെ ലക്ഷൃം.
ഇറാന്‍ പിന്തുണയോടെ യമന്‍ ഭീകരവാദികളായ ഹൂതികള്‍ നടത്തുന്ന ഇത്തരം വില കുറഞ്ഞ അക്രമങ്ങളെ എല്ലാ നിലയിലും പ്രതിരോധിക്കേണ്ടതിന്റെ പ്രാധാനൃം ഒന്നുകൂടി ബോധൃമായതായും ഇഞ്ചിനീയര്‍ ഖാലിദ് ഫാലിഹ് വൃക്തമാക്കി.