സ്‌പോണ്‍സര്‍ സംവിധാനം ഒഴിവാക്കണമെന്ന് സഊദി ശൂറാ മെമ്പര്‍

ബിനാമി ബിസിനസ്, കള്ളപ്പണം എന്നിവ തടയാന്‍ സ്‌പോണ്‍സര്‍ സംവിധാനം ഇല്ലാതാക്കണം.
അഭിപ്രായപ്പെട്ടത് ശൂറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ.
സ്വദേശികളെ മുന്നില്‍ നിര്‍ത്തി വിദേശികള്‍ ബിനാമി ബിസിനസ് നടത്തുന്നുണ്ട്.
സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കിയാല്‍ ബിനാമി ബിസിനസ്, കള്ളപ്പണം എന്നിവ തടയാനാകും.
സ്വദേശികള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകും.
അഭിപ്രായപ്പെട്ടത് ശൂറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ.

ജിദ്ദ: ബിനാമി ബിസ്‌നസുകളും കള്ളപ്പണവും അവസാനിപ്പിക്കുന്നതിന് നിലവിലുള്ള സ്‌പോണ്‍സര്‍ സംവിധാനം ദുര്‍ബ്ബലപ്പെടുത്തണമെന്ന് സൗദി മന്ത്രിസഭ ഉപദേശക സമിതിയായ ശൂറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ ആവശൃപ്പെട്ടു.
സ്വദേശികളെ മുന്നില്‍ നിര്‍ത്തി വിദേശികള്‍ ബിനാമി ബിസിനസുകള്‍ നടത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കുന്നതിന് സ്‌പോണ്‍സര്‍ സംവിധാനം ഒഴിവാക്കുന്നത് ഉപകാരപ്പെടും. ഇതോടൊപ്പം സ്വദേശികള്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ടാകുവാനും സഹായകമാകും. ചെറുകിട വൃവസായങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് ലഭിക്കുവാനും സ്‌പോണ്‍സര്‍ സംവിധാനം ഒഴിവാക്കുന്നതിലുടെ സാധിക്കുമെന്നും ഫഹദ് ബിന്‍ ജുമുഅ വൃക്തമാക്കി.
സകാത്ത്, സര്‍ക്കാര്‍ നികുതി, സര്‍ക്കാര്‍ ഫീസുകള്‍ എന്നിവയില്‍ നിന്നുള്ള ഒളിച്ചോട്ടവും അവസാനിപ്പിക്കുവാനും സ്‌പോണ്‍സര്‍ സംവിധാനം അവസാനിപ്പിക്കുന്നതിലൂടെ കഴിയും. അതുവഴി അവിഹിത പണമിടപാട് വരുന്നത് തടയാനും സാധിക്കുമെന്നും ജുമുഅ പ്രതൃാശ പ്രകടിപ്പിച്ചു.