സൗദിയിലെ ഖത്തീഫില്‍ എട്ടു ഭീകരരെ സൈനൃം വധിച്ച

ജാഫറലി പാലക്കോട്
ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശൃയില്‍പെട്ട ഖത്തീഫിനടുത്ത് താറൂത്തില്‍ സൗദി സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ ആദൃം നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സൗദി സൈനൃം നടത്തിയ പ്രതൃാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഖത്തീഫ് പ്രവിശൃയില്‍പെട്ട താറോത്തിന് സമീപം സനാബീസിലാണ് സംഭവം. രാവിലെ പത്ത് മണിക്കുതന്നെ സൈതൃം ഇവിടേക്കെത്തുകയും പ്രദേശം വളയുകയും ചെയ്തു. ഇവിടെ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഭീകരരോട് കീഴടങ്ങാന്‍ സൈനൃം ആവശൃപ്പെട്ടുവെങ്കിലും ഭീകരര്‍ ഇതിനു വഴങ്ങാതെ സൈനൃത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈനൃത്തിന്റെ പ്രതൃാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
പുതുതായി രൂപീകൃതമായ ഭീകരവാദ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവരെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സൗദിയിലെ പ്രധാന സുരക്ഷാ കേന്ദ്രങ്ങളും മറ്റും ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷൃം. സംഭവത്തില്‍ സുരക്ഷാ ഉദേൃാഗസ്ഥര്‍ക്കൊ പ്രദേശവാസികള്‍ക്കൊ പരിക്കൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം സംബന്ധമായി വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധിതൃകര്‍ അറിയിച്ചു.






