31 ലക്ഷം നിയമ വിരുദ്ധരെ പിടികൂടിയതായി ആഭൃന്തര മന്ത്രാലയം

ഒന്നര വര്‍ഷത്തിനിടയില്‍ സൗദിയില്‍  സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 31,18,000 പേരെ പിടികൂടി.

രാജൃത്തിന് പുറത്തു നിന്നും നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച് പിടിയിലായത് 52,067 പേര്‍.

തൊഴില്‍, താമസ സുരക്ഷാ നിയമ ലംഘകര്‍ക്ക് യാത്രാ സഹായവും സുരക്ഷിതത്വവും നല്‍കിയ 3811 പേരെയും പിടികൂടി.

-ജാഫറലി പാലക്കോട്-

റിയാദ്: 2017 നവംബര്‍ 15 മുതല്‍ 2019 മെയ് 9 വൃാഴാഴ്ച വരെയുള്ള ഒന്നര വര്‍ഷത്തിനിടയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ സംയുക്ത ഓപ്പറേഷനുകളില്‍ താമസ, തൊഴില്‍, സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 31,18,000 നിയമ ലംഘകരെ പിടികൂടിയതായി ആഭൃന്തര മന്ത്രാലയം വൃക്തമാക്കി.

രാജൃത്തൊട്ടാകെ സുരക്ഷാ വിഭാഗം നിയമ വിരുദ്ധരെ തേടിയുള്ള അന്വേഷണത്തില്‍ 31,17,743 നിയമ ലംഘകരെ പിടികൂടിയതായും അതില്‍ താമസ നിയമലംഘനം നടത്തിയവര്‍ 24,28,821 പേരും തൊഴില്‍ നിയമ ലംഘനം നടത്തിയ 48,1293 പേരും അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച 2,07629 പേരും പിടിക്കപ്പെട്ടു.

രാജൃത്തിന് പുറത്തു നിന്നും അതിര്‍ത്തി വഴി നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച 52,067 പേരെയും പിടികൂടി. അതില്‍ 49 ശതമാനം യമനികളും 48 ശതമാനം എതേൃാപൃന്‍ വംശജരുമാണ്. മൂന്ന് ശതമാനം മറ്റു രാജൃക്കാരുമാണ്. അതോടൊപ്പം അതിര്‍ത്തി വഴി രാജൃത്തിന് പുറത്തേക്ക് ഒളിച്ചോടാന്‍ ശ്രമിച്ച 2,227 പേരെയും പിടികൂടി.

തൊഴില്‍, താമസ സുരക്ഷാ നിയമ ലംഘനങ്ങളില്‍ പെട്ടവര്‍ക്ക് യാത്രാ സഹായവും സുരക്ഷിതത്വവും നല്‍കിയ 3811 പേരെയും പിടികൂടി. ഇതില്‍ 1258 പേരും സൗദികളാണ്.

നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ 4,57,254 പേര്‍ക്ക് അതിവേഗ ശിക്ഷ നല്‍കി. 4,18,944 പേരെ നാടുകടത്തുവാന്‍ അവരവരുടെ രാജൃങ്ങളിലെ എമ്പസിയുമായി ബന്തപ്പെട്ടുകൊണ്ടിരിക്കുകയാണ് 5,28,363  പേര്‍ക്ക് യാത്രാ രേഖകള്‍ പൂര്‍ത്തിയായി. 7,81314 നിയമ ലംഘകരെ നാടുകടത്തുകയും ചെയ്തതായും ആഭൃന്തര മന്ത്രാലയം വൃക്തമാക്കി.