മാപ്‌സ് സമ്മര്‍ ഫെസ്റ്റ് സമാപിച്ചു

ഫുട്‌ബോള്‍ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കോബാര്‍ എഫ്.സിയെ പരാജയപ്പെടുത്തി ദമാം എഫ്.സി വിജയിച്ചു. മാപ്‌സ് രക്ഷാധികാരി മുഹമ്മദ് കുട്ടി മാവൂര്‍, വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ ബാബു കൂളിമാട് എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു.

മുജീബ് കളത്തില്‍

ദമാം: മാവൂര്‍ ഏരിയാ പ്രവാസി സംഘം ദമാം ചാപ്റ്റര്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റ് 2019 വിവിധ പരിപാടികളോടെ സമാപിച്ചു. ദമാം ഉമ്മുല്‍ ശൈഖില്‍ രാവിലെ മുതല്‍ തുടങ്ങിയ പരിപാടി മാപ്‌സ് വനിതാ വിഭാഗം സംഘടിപ്പിച്ച മലബാറിലെ തനതാര്‍ന്ന വിഭവങ്ങള്‍ കൊണ്ട് ശ്രദ്ധേയമാക്കി. സൗദി കിഴക്കന്‍ പ്രവിശൃയിലെ നാല് ടീമുകള്‍ അണിനിരന്ന ഫുട്‌ബോള്‍ മത്സരം പരിപാടിയുടെ ഭാഗമായി നടന്നു.

ഫുട്‌ബോള്‍ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കോബാര്‍ എഫ്.സിയെ പരാജയപ്പെടുത്തി ദമാം എഫ്.സി വിജയിച്ചു. മാപ്‌സ് രക്ഷാധികാരി മുഹമ്മദ് കുട്ടി മാവൂര്‍, വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ ബാബു കൂളിമാട് എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു. മാപ്‌സ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ നൗഷാദ് മൊട്ട, സിറാജ് മാവൂര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന കുട്ടികളുടെ കലാ മത്സരങ്ങള്‍ക്ക് മാപ്‌സ് വനിതാ വിംഗ് കണ്‍വീനര്‍മാരായ ജംഷിദ ഷമീര്‍. റോസ്‌ന നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ച ഭക്ഷണത്തിന് ശേഷം മാപ്‌സ് ജനറല്‍ ബോഡി യോഗം നടന്നു.

ശ്രീലങ്കയില്‍ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഒരു മിനുട്ട് മൗന പ്രാര്‍ത്ഥനയോട് കൂടിയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ മാവൂര്‍ പെയിന്‍ പാലീയേറ്റീവിന് വേണ്ടിയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. മുന്‍കാലങ്ങളെ പോലെ മാവൂരോത്സവം 2019 നവംമ്പറില്‍ വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. അതോടൊപ്പം ജീവ കാരുണൃ പ്രവര്‍ത്തങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ മാപ്‌സ് വൈസ് പ്രസിഡന്റ് നൗഷാദ് മാവൂര്‍ അധൃക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി മാവൂര്‍ ഉദ്ഘാടനം ചെയ്തു. സഹല്‍ സലീം സ്വാഗതവും ദീപക് ചെറൂപ്പ നന്ദിയും പറഞ്ഞു.

യുവാക്കളുടെ കലാ മത്സരങ്ങള്‍ ശ്രദ്‌ധേയമായി. മത്സങ്ങള്‍ക്ക് സമദ് മാവൂര്‍, അലി അബുസുല്‍ത്താന്‍, ഷമീര്‍ വെള്ളലശ്ശേരി. ജവാദ് മാവൂര്‍. ഉസ്മാന്‍ താത്തൂര്‍. അഫ്‌സല്‍ അലി. ജൈസല്‍ മാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാമത്സരങ്ങളും നടന്നു. മാപ്‌സിന്റെ കുരുന്നു പ്രതിഭകള്‍ അവതരിപ്പിച്ച കലാ മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. അസ സഹല്‍. ഗായത്രി ദീപക്, നാഫി, അഹമ്മദ് നെജാദ്, നൗറിഷ, ഗാഥ, നസീഹ്, ഫൈഹ, റയാന്‍, നാദി, നാസിഹ്, സജാദ് അലി, നജാ ഫാത്തിമ, റിഷാന്‍, എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ഇശല്‍ സന്തൃ പ്രമുഖ കവിയും പ്രവാസ ലോകത്തെ അറിയപ്പെടുന്ന സാഹിതൃ കാരനുമായ ബാപ്പു തേഞ്ഞിപ്പലം ഉല്‍ഘടനം ചെയ്തു. സാഹിതേൃാത്സവ് നാഷണല്‍ വിന്നര്‍ സല്‍മാന്‍ മാവൂര്‍, ശബാബ് മാവൂര്‍. റോസ്‌ന നൗഷാദ്. ഷമീര്‍ നചായില്‍, നവാസ് മാവൂര്‍, നൗഷാദ് മാവൂര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിജയികള്‍ക്ക് റാഫി അബുസുല്‍ത്താന്‍, ധനൃ ദീപക്, ലസ്‌ന നൗഷാദ്, ഷാന സഹല്‍, യഹ്കൂബ് എറക്കോടന്‍, ഷഫാദ് ആയൊത്ത്, അഫ്താബ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജമാല്‍ കളത്തില്‍, അലിമുത്തു, നാസര്‍ കല്പള്ളി, ഉണ്ണിമോയി കണ്ണിപറമ്പ്, വീച്ചിമാന്‍ എന്നിവര്‍ ഫര്‍ീഫഅട്ടീഖഗക്ക് നേതൃത്വം നല്‍കി.

ദമാമിലെ മാവൂര്‍ ഏരിയാ പ്രവാസി സംഘം സംഘടിപ്പിച്ച സമ്മര്‍ ഫെശ്റ്റീല്‍ പങ്കെടുത്തവര്‍.