ജബല്‍സൗര്‍ കാണാന്‍ പോയ മലയാളി ഉംറ തീര്‍ത്ഥാടകര്‍ വാഹനമിടിച്ച് മരിച്ചു.

മക്ക: കോഴിക്കോട് ജില്ലയിലെ മുക്കം കൊടിയത്തൂര്‍ കാരകുറ്റി സ്വദ്ദേശി അരിപ്പറ്റ മണ്ണില്‍ ഉണ്ണിമാമു(76) എന്ന ഉംറ തീര്‍ത്താടകന്‍ മക്കയില്‍ വാഹനമിടിച്ച് മരണപ്പെട്ടു. മക്കയിലെ ജബല്‍ സൗര്‍ കാണാന്‍ പോയപ്പോള്‍ റോഡ് മുറിച്ച് കിടക്കുന്നതിനിടെയാണ് കാറിടിച്ചത്. സ്വകാരൃ ഉംറ ഗ്രൂപ്പ് വഴി ഇക്കഴിഞ്ഞ 25ാം തീയ്യതി ഉംറ നീര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു. ഇന്ന് രാവിലേ ഏഴ് മണിയോടേയാണ് സംഭവം. ജബല്‍സൗര്‍ കാണാനായി താമസിക്കുന്ന ഹോട്ടലില്‍നിന്നും പുറപ്പെട്ട വാഹനം ജബല്‍ സൗറിന് എതിര്‍വശത്തായിരുന്നു നിര്‍ത്തിയിട്ടത്. അവിടെതിനിന്നും റോഡ് മുറിച്ചു കടക്കുന്നതിനിടെ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഭാരൃ പാത്തുമ്മ ഗുരുതരപരിക്കോടെ മക്ക അല്‍നൂര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണവിവരം അറിഞ്ഞ് മകന്‍ അശ്‌റഫ് മാസ്റ്റര്‍ എമര്‍ജന്‍ സിവിസയില്‍ നാട്ടില്‍നിന്നും മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മക്കള്‍: അശ്‌റഫ് മാസ്റ്റര്‍(കൊണ്ടോട്ടി പുത്തൂര്‍പള്ളി സ്‌കൂള്‍), സാജിത, ഷമീദ.
നാളെ ജുമുഅ നമസ്‌കാരത്തിന് ശേഷം മദീന സന്ദര്‍ശനത്തിന് പോകാനിരിക്കേയാണ് അപകടം. മകന്‍ നാട്ടില്‍ നിന്ന് എത്തിയ ശേഷം മക്കയില്‍ ഖബറടക്കും.






