വിശുദ്ധ റമളാന്‍ മാസപ്പിറവി അറിയിക്കണമെന്ന് സുപ്രീം കോടതി.

റമദാന്‍ ചന്ദ്രിക നിരിക്ഷിക്കേണ്ടത് 4ാം തിയതി ശനിയാഴ്ച.
4ാം തിയതി റമദാന്‍ ചന്ദ്രിക കണ്ടില്ലെങ്കില്‍ 5ാം തിയതിയും നിരീക്ഷിക്കണം.
നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനി ഉപയോഗിച്ചോ മാസപ്പിറവി നിരീക്ഷിക്കാം.
മാസപ്പിറവി കണ്ടാല്‍ സാക്ഷി സഹിതം കോടതിയെ അറിയിക്കണം.

റിയാദ്: ശഅബാന്‍ മാസം 29 ശനിയാഴ്ച സൂരൃാസ്തമയ സമയത്ത് റമളാന്‍ മാസപ്പിറവി കാണാന്‍ സാധൃതയുള്ളതിനാല്‍ അത് ശ്രദ്ധിക്കണമെന്നും നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനി ഉപയോഗിച്ചോ കാണുന്നവര്‍ അടുത്ത കോടതില്‍ നേരിട്ട് അറിയിക്കണമെന്നും സുപ്രീം കോടതി സൗദിയിലെ മുസ്‌ലിം പൊതുജനങ്ങളോട് ആവശൃപ്പെട്ടു.
ആകാശം മേഘാവൃതമായതിനാല്‍ കഴിഞ്ഞ മാസമായ റജബ് മാസം 29 ന് ആരും തന്നെ ശഅബാന്‍ മാസപ്പിറവി കണ്ടിരുന്നില്ല. അതിനാല്‍ പ്രവാചക ചരൃയനുസരിച്ചും സുപ്രീം കോടതിയുടെ മുന്‍ തീരുമാനമനുസരിച്ചും ശഅബാന്‍ 29 ആയ അടുത്ത ശനിയാഴ്ച വൈകുന്നേരം റമളാന്‍ മാസപ്പിറവി ദര്‍ശിക്കണമെന്നാണ് സൗദി സുപ്രീം കോടതി ആവശൃപ്പെട്ടിട്ടുള്ളത്. ശനിയാഴ്ച റമസാന്‍ ചന്ദ്രിക തെളിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത ദിവസമാ ശഅബാന്‍ 30 ന് ഞായറാഴ്ച മാസപ്പിറവി ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തു.
നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനി ഉപയോഗിച്ചോ മാസപ്പിറവി നിരീക്ഷിക്കാവുന്നതാണ്. മാസപ്പിറവി കാണുന്നവര്‍ സാക്ഷി സഹിതം തൊട്ടടുത്തുള്ള കോടതിയില്‍ അറിയിക്കണമെന്നും സുപ്രീം കോടതി ആവശൃപ്പെട്ടു.