റമളാന്‍ തുടക്കത്തില്‍ നജ്‌റാന്‍ എയര്‍പോര്‍ട്ട് വീണ്ടും പ്രവര്‍ത്തനമാരംഭിക്കും

നാല് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ വിമാനത്താവളമാണ് വീണ്ടും തുറക്കുന്നത്. റമദാന്‍ മാസം ആദൃത്തേടെ തുറന്നു പ്രവൃത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
-ജാഹഫറലി പാലക്കോട്-
നജ്‌റാന്‍: ഈ വരുന്ന വിശുദ്ധ റമദാന്‍ മാസം തുടക്കത്തില്‍ നജ്‌റാന്‍ ആഭൃന്തര എയര്‍പോര്‍ട്ട് വീണ്ടും പ്രവര്‍ത്തനസജജമാകുമെന്ന് നജ്‌റാന്‍ പ്രവിശൃാ ഗവര്‍ണ്ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ ഹദ്‌ലൂല്‍ വൃക്തമാക്കി. നജ്‌റാനിലെ ജനങ്ങളുടെ നിരന്തരമായ ആവശൃങ്ങള്‍ക്കൊടുവിലാണ് എയര്‍പോര്‍ട്ട് രണ്ടാമതും തുറന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനമായത്.
നാല് വര്‍ഷം മുമ്പ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നജ്‌റാന്‍ എയര്‍പോര്‍ട്ട് അടച്ചുപൂട്ടുകയും ഈ ഭാഗത്തേക്കുള്ള യാത്രകള്‍ അബഹാ എയര്‍പോര്‍ട്ടിലൂടെ സംവിധാനിക്കുകയും ചെയ്തിരുന്നു. നജ്‌റാനിന്റെ വടക്കുഭാഗത്ത് പുതിയ എയര്‍പോര്‍ട്ട് ഉണ്ടാക്കുമെന്ന് പറഞ്ഞാണ് നിലവിലെ എയര്‍പോര്‍ട്ട് അടച്ചുപൂട്ടിയത്.പ്രദേശ വാസികളുടെ നിരന്തരമായ അഭൃര്‍ത്ഥനയെ തുടര്‍ന്നാണ് അധികൃതര്‍ നജ്‌റാന്‍ എയര്‍പോര്‍ട്ട് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.
ജാഫറലി പാലക്കോട്.






