ശ്രീലങ്കയില്‍ കൊടും ക്രൂരത നടത്തിയവര്‍ മനുഷൃകുലത്തിന്റെ ശത്രുക്കള്‍: ഇന്തൃന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ.

ശ്രീലങ്കയിലുണ്ടായ ആക്രമണത്തെ ഇന്തൃന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ അപലപിക്കുന്നു. ഭീകരതക്ക് മതമില്ല. ഭീകരവാദികളുടെ നിഗൂഡത തിരിച്ചിയേണ്ടതുണ്ട്.

ജിദ്ദ: ശ്രീലങ്കയില്‍ ക്രിസ്തൃന്‍ പള്ളികളിലും മറ്റും ഈസ്റ്റര്‍ ആഘോഷിക്കുകയായിരുന്ന വിശ്വാസികള്‍ക്കെതിരെ നടന്ന ചാവേര്‍ ഭീകരാക്രമണത്തെ ഇന്തൃന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ജനറല്‍ ബോഡി യോഗം  ശക്തമായി അപലപിക്കുകയും പീഡിത സമൂഹത്തോട് ഐകൃ ദാര്‍ഢൃം പ്രഖൃാപിക്കുകയും ചെയ്തു.

ഭീകരതക്ക് മതമോ ഭീകരര്‍ക്ക് വിശ്വാസ സമൂഹത്തോടോ മനുഷൃകുലത്തോടോ പ്രതിബദ്ധതയോ ഇല്ല. മറിച്ചു അവര്‍ മതത്തിന്റെയും വിശ്വാസികളുടെയും ശത്രുക്കളാണ്. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളോട് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത കൊടും ക്രൂരത ചെയ്ത ഒരു കൂട്ടം ക്രിമിനലുകള്‍ക്ക് മുസ്‌ലിം സമൂഹവുമായി യാതൊരു ബന്ധവും ഇല്ല എന്ന് മാത്രമല്ല, ഇനിയും അജ്ഞാതമായ ഗൂഡലക്ഷൃങ്ങള്‍ ആണ് ഇതിന് പിന്നില്‍ എന്നും സര്‍ക്കാരും സമൂഹവും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും യോഗം വിലയിരുത്തി.

ഇന്തൃന്‍ ഇസ്‌ലാഹി സെന്ററില്‍ നടന്ന യോഗത്തില്‍ അര്‍ദ്ധ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ജരീര്‍ വേങ്ങര, സലാഹ് കാരടന്‍ എന്നിവര്‍ അവതരിപ്പിച്ചു. എന്‍.ജി. അസൈനാര്‍ അധൃക്ഷത വഹിച്ചു. ലിയാഖത്ത് അലി ഖാന്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. നൗഷാദ് കരിങ്ങനാട്, മൊയ്തു വെളിയഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.