ട്രാഫിക്ക് സിഗ്‌നലുകള്‍ കട്ട് ചെയ്യുന്നവര്‍ക്കെതിരെ സൗദി ട്രാഫിക്ക് പോലിസിന്റെ മുന്നറിയിപ്പ്.

ചുവന്ന ലൈറ്റ് തെളിഞ്ഞ സമയത്ത് ട്രാഫിക്ക് സിഗ്‌നല്‍ മുറിച്ചു കടക്കുന്നവര്‍ക്കെതിരെ ട്രാഫിക്ക് വിഭാഗം.
സിഗ്‌നലില്‍ വാഹനം നിര്‍ത്താത്തവര്‍ക്ക് 3000 മുതല്‍ 6000 റിയാല്‍വരെ പിഴ.

ജിദ്ദ: ട്രാഫിക്ക് സിഗ്‌നലുകള്‍ കട്ട് ചെയ്യുന്നവര്‍ക്കെതിരെ സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കി. ചുവന്ന ലൈറ്റ് തെളിഞ്ഞ സമയത്ത് ട്രാഫിക്ക് സിഗ്‌നല്‍ മുറിച്ചു കടക്കുന്നവര്‍ക്കെതിരെയാണ് ട്രാഫിക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അത്തരം സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഡ്രൈവര്‍മാരും കാല്‍നടക്കാരും വലിയ അപകടത്തില്‍പെടുവാനുള്ള സാധൃതയുണ്ടെന്ന മുന്നറിയിപ്പാണ് ട്രാഫിക്ക് വിഭാഗം നല്‍കിയിട്ടുള്ളത്.

ചുവന്ന ലൈറ്റ് തെളിയുന്ന സമയത്ത് റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന വാഹനാപകടത്തിന്റെ ഒറിജിനല്‍ വീഡിയോ ട്രാഫിക്ക് വിഭാഗം പുറത്തുവിട്ടു.
വാഹനമോടിക്കുന്നവര്‍ റോഡലെ ട്രാഫിക്ക് നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടാകുന്ന മാരകമായ അപകടം ഇല്ലാതാക്കണം. ചുവന്ന ലൈറ്റ് തെളിഞ്ഞും ട്രാഫിക്ക് സിഗ്‌നലില്‍ വാഹനം നിര്‍ത്താത്തവര്‍ക്ക് ഏറ്റവും കുറഞ്ഞത് 3000 റിയാലും കൂടിയത് 6000 റിയാരുമാണ് സൗദിയില്‍ പിഴചുമത്തുന്നത്.