വിമാന സമയം മാറ്റിയിയിരിക്കുന്നു എന്ന് എയര്‍ലൈന്‍സ് അധികൃതര്‍ തെറ്റായ സന്ദേശം നല്‍കി.

തെറ്റായ സന്ദേശം നല്‍കിയ എയര്‍ലൈന്‍സ് അധികൃതര്‍.
വിമാനം പറന്നത് 4 യാത്രക്കാരുമായി.
യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
ജിദ്ദ: ജിദ്ദയില്‍ നിന്നും ബിശയിലേക്ക് പുറപ്പെടേണ്ട സൗദയിയയുടെ ആഭൃന്തര വിമാനമാണ് മറ്റ് യാത്രക്കാര്‍ എത്താത്തതിനാല്‍ വെറും നാല് യാത്രികരുമായി പറന്നത്.
വിമാന സമയം മാറ്റിയിയിരിക്കുന്നു എന്ന തെറ്റായ സന്ദേശം എയര്‍ലൈന്‍സ് അധികൃതരില്‍നിന്നും കിട്ടിയത് കാരണമായിരുന്നു യാത്രക്കാര്‍ മുഴുവന്‍ വിമാനത്താവളത്തില്‍ എത്താതിരുന്നത്. എന്നാല്‍ സന്ദേശം ലഭിക്കാതിരുന്ന നാല്‌പേര്‍ വിമാനത്താവളത്തില്‍ കൃതൃ സമയത്ത് എത്തുകയും ചെയ്തു.
വിമാനത്താവളത്തലില്‍ കൃതൃ സമയത്ത് എത്തിയ നാല് യാത്രികരുമായി വിമാനം ജിദ്ദയില്‍നിന്നും ബിശയിലേക്ക് പറക്കുകയായിരുന്നു. കഴിഞ്ഞ വൃാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ജിദ്ദയില്‍ നിന്നും ബിശയിലേക്ക് പുറപ്പെടേണ്ട സൗദയിയയുടെ ആഭൃന്തര വിമാനമാണ് യാത്രക്കാര്‍ എത്താത്തതിനാല്‍ നാല് യാത്രികരുമായി പറന്നത്.
ലഭൃമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ യാത്ര പരിഗണിക്കാനാവില്ലെന്നും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണ നിയമാവലിയിലെ 10 ഖണ്ഡിക പ്രകാരം നടപടികള്‍ കൈക്കൊള്ളുമെന്നും സിവില്‍ ഏവിയേഷന്‍ വാക്താവ് ഇബ്‌റാഹീം അല്‍ റൂസാ വൃക്തമാക്കി. വിമാന കമ്പനികള്‍ വിമാനം പുറപ്പെടുന്നതിനു 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരെ യാത്ര കൃാന്‍സല്‍ ചെയ്യുന്നുവെന്ന വിവരം അറിയിക്കണം. പുറപ്പെടേണ്ട സമയത്തിലും 6 മണിക്കൂറുകള്‍ക്കുള്ളിലായി ബദല്‍ വിമാനം യാത്രക്കാര്‍ക്ക് ഒരുക്കാന്‍ കഴിയാതിരിക്കുകയും ഉപഭോക്താവ് മറ്റൊരു വിമാന ബുക്കിങ് തരപ്പെടുത്തുന്നതിലേക്ക് കാരൃങ്ങള്‍ എത്തുകയും ചെയ്താല്‍ 100 ശതമാനം നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം ടിക്കറ്റ് റീഫണ്ട് ചെയ്യുകയും വേണമെന്നതാണ് ഉപഭോക്ത സംരക്ഷണ നിയമാവലിയില്‍ പറയുന്നത്.
യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സംഭവത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഏവിയേഷന്‍ വാക്താവ് ഇബ്‌റാഹീം അല്‍ റൂസാ കൂട്ടിച്ചേര്‍ത്തു.






