ഹാജിമാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി നാലാമതൊരു പാക്കേജ് കൂടി

ആഭൃന്തര ഹാജിമാര്‍ക്ക് നാലാമതൊരു പുതിയ പേക്കേജ് കൂടി വരുന്നു.
 നിലവില്‍ ആഭൃന്തര ഹാജിമാര്‍ക്ക് മൂന്ന് പേക്കേജുകളാണുള്ളത്.
 പുതിയ നാലാമത്തെ പാക്കേജ് ഏറ്റവും ചുരുങ്ങിയ ചെലവിലുള്ളത്.
നാലാമത്തെ പാക്കേജ് വില നിശ്ചയിക്കുക കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയി വിഭാഗം.

മക്ക: ആഭൃന്തര ഹാജിമാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി നാലാമതൊരു പാക്കേജ് കൂടി ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് ആഭൃന്തര ഹജജ് കമ്പനികളുടെ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ അല്‍ ഹഖബാനി വൃക്തമാക്കി.
നിലവില്‍ ആഭൃന്തര ഹാജിമാര്‍ക്ക് ഹജജ് നിര്‍വ്വഹിക്കുവാന്‍ മൂന്ന് പേക്കേജുകളാണുള്ളത്. ജനറല്‍ പേക്കേജ്, ലോ ഫയര്‍ പേക്കേജ്, സിമ്പിള്‍ പേക്കേജ് എന്നിവയാണ് നിലവിലുള്ള പാക്കേജുകള്‍. ഈ മൂന്ന് പേക്കേജുകളെക്കാള്‍ ചുരുങ്ങിയ ചെലവിലായിരിക്കും നാലാമത്തെ പേക്കേജ് വരുന്നതെന്ന് അബ്ദുറഹ്മാന്‍ അല്‍ ഹഖബാനി പറഞ്ഞു.
ഉന്നത ഗുണനിലവാരത്തോടെയുള്ള സേവനങ്ങള്‍ നല്‍കി ചുരുങ്ങിയ ചെലവില്‍ ഹജജ് നിര്‍വ്വഹിക്കുവാന്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും അവസരം നല്‍കുന്നതിനാണ് നാലാമത്തെ പേക്കേജിന് രൂപം ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ചുരുങ്ങിയ ചെലവിലുള്ള പേക്കേജുകളുടെ കോട്ടകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും
പുതിയ പേക്കേജില്‍ കൂടുതല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ജനറല്‍ പേക്കേജുകളിലെ ഒന്നും രണ്ടും കാറ്റഗറിയില്‍ നിന്നായിരിക്കും. ചുരുങ്ങിയ ചിലവില്‍ ഹജജ് നിര്‍വ്വഹിക്കുവാന്‍ കഴിയുന്ന മറ്റു സീറ്റുകള്‍ ചുരുക്കില്ല.
ഈ പുതിയ പാക്കേജിന്റെ വില നിശ്ചയിക്കുന്നതിന് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിഭാഗം പഠനം നടത്തിക്കെണ്ടിരിക്കുന്നതായും അദ്ദേഹം വൃക്തമാക്കി.
നിലവില്‍ ആഭൃന്തര ഹാജിമാരുടെ ക്വാട്ട 2,33,076 എണ്ണമാണെങ്കിലും ഇതില്‍ 80 ശതമാനത്തിലധികം സീറ്റും ജനറല്‍ സീറ്റുകളാണ്. ജനറല്‍ സീറ്റുകള്‍ക്ക് നിലവില്‍ 5500 റിയാല്‍ മുതല്‍ 14000 റിയാല്‍ വരെയാണ് ചാര്‍ജജ് ഈടാക്കുന്നത്. അതേസമയം ലോഫയര്‍ പേക്കേജിലെ സീറ്റുകള്‍ നിലവില്‍ 26,458 സീറ്റുകളും സിമ്പിള്‍ പേക്കേജിലെ സീറ്റുകളുടെ എണ്ണം 10,000 സീറ്റുകളുമാണ്. കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷങ്ങളില്‍ ജനറല്‍ കാറ്റഗറിയിലെ ഉയര്‍ന്ന നിരക്കുള്ള നിരവധി സീറ്റുകള്‍ അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടന്നിരുന്നു. ഈ ഒഴിവുകളില്‍ നിന്നായിരിക്കും നാലാമത്തെ കാറ്റഗറിയിലേക്കും ലോഫയര്‍, സിംപിള്‍ കാറ്റഗറികളിലേക്കും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്നതെന്ന് അനുമാനിക്കുന്നു.