പാകിസ്ഥാന്‍ തീര്‍ത്ഥാടകന്റെ വയറ്റില്‍ നിന്നും നിരവധി കൃാപ്‌സൂളുകള്‍ പുറത്തെടുത്തു.

കൃാപ്‌സൂളുകള്‍ കണ്ടെത്തിയത് പാക്കിസ്ഥാന്‍ പൗരന്റെ വയറ്റില്‍നിന്നും.
പാക്കിസ്ഥാനി ഉംറ തീര്‍ത്ഥാടകന്‍.
പാക്കിസ്ഥാനി 50 കാരന്‍
മക്ക: വിശുദ്ധ മക്കയിലേക്ക് ഉംറ കര്‍മ്മം നിര്‍വ്വഹിക്കുവാനെത്തിയ പാകിസ്ഥാന്‍ തീര്‍ത്ഥാടകന്റെ വയറ്റില്‍ നിന്നും വലിയ ശേഖരം കൃാപ്‌സൂളുകള്‍ പുറത്തെടുത്തു. ജിദ്ദ വിമാനത്താവളം വഴിയെത്തിയ തീര്‍ത്ഥാടകന് അസഹൃമായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലിലെ അതൃാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് തീര്‍ത്ഥാടകനെ പരിശോധനകള്‍ക്ക് വിധേയമാക്കി വയര്‍ ഓപ്പറേഷന്‍ ചെയ്താണ് കൃാപ്‌സൂളുകള്‍ പുറത്തെടുത്തത്.
ഏകദേശം 50 വയസ്സുള്ള തീര്‍ത്ഥാടകന്റെ വയറ്റില്‍ നിന്നാണ് മയക്കുമരുന്ന് എന്ന് തോന്നിപ്പിക്കുന്ന നിരവധി കൃാപ്‌സൂളുകള്‍ കണ്ടെത്തിയതെന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫവാസ് അല്‍ ജുഹനി വൃക്തമാക്കി. പുറത്തെടുത്ത കൃാപ്‌സൂളുകള്‍ പരിശോധനക്കായി ആന്റി ഡ്രഗ്‌സ് വിഭാഗത്തിന് കൈമാറിയിരിക്കയാണ്. പുറത്തെടുത്ത കൃാപ്‌സൂളുകള്‍ മയക്കുമരുന്നാണോ അതല്ല അദ്ദേഹം ആത്മഹതൃക്ക് വേണ്ടിയോ മറ്റോ ആണോ ഇത്രയും കൂടുതല്‍ കൃാപ്‌സൂളുകള്‍ വിഴുങ്ങിയതാണോ എന്ന് തെളിഞ്ഞതിനു ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.






