വിശുദ്ധ ഹറമില്‍ 2,80,000 പേര്‍ക്ക് കൂടി നിസ്‌കരിക്കുവാന്‍ സൗകരൃം

വിശുദ്ധ റമളാനില്‍ ഹറം പള്ളിയുടെ എല്ലാ നിലകളും

വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും

മക്ക: വരുന്ന വിശുദ്ധ റമളാനില്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കുന്ന വിശുദ്ധ ഹറാമിന്റെ മൂന്നാം വികസന പ്രവര്‍ത്തനങ്ങളുടെ സൗകരൃങ്ങള്‍ മക്ക പ്രവിശൃ ഡെപൃുട്ടി ഗവര്‍ണ്ണര്‍ അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ വിലയിരുത്തി.
ഉദേൃാഗസ്ഥരോടൊപ്പം ഹറമിലെത്തിയ ഡെപൃുട്ടി ഗവര്‍ണ്ണര്‍ ഹറം പള്ളിയുടെ വടക്കുഭാഗത്തുള്ള മുറ്റം, ജര്‍വ്വല്‍ ടണല്‍, കിംഗ് അബ്ദുല്‍ അസീസ് ഗെയ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന അവസാന മിനുക്കുപണികള്‍ തുടങ്ങി വിശുദ്ധ ഹറാമിന്റെയും അബുബന്ധ സൗകരൃങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരില്‍ കണ്ട് മനസ്സിലാക്കി.

കിംഗ് അബ്ദുല്‍ അസീല്‍ ഗെയ്റ്റ് മത്വാഫിന്റെ ഭാഗത്തുനിന്നും മാര്‍ബിള്‍ ഗ്‌ളാഡിങ്‌വരെ ജോലികള്‍ പൂര്‍ത്തിയായി. മുറ്റത്തിന്റെ ഭാഗത്തുള്ള അവസാന പണികള്‍ പൂര്‍ത്തിയായിവരുന്നു. അതുപോലെ ഒരു കിലോമീറ്റര്‍ നീളം വരുന്ന ജര്‍വ്വല്‍ ടണലിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. എയര്‍ ഫാന്‍, എയര്‍ കൂളര്‍, സേഫ്റ്റി ഉപകരണങ്ങള്‍ ഫയര്‍ ഫൈറ്റിങ് ഉപകരണങ്ങള്‍ എന്നിവകള്‍ ഘടിപ്പിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഈ ടണല്‍ ഭാഗം തുറന്നുകൊടുക്കുന്നതോടെ ജര്‍വ്വല്‍ ഭാഗത്തു നിന്നും നേരെ ഹറം പള്ളിയുടെ മുറ്റത്തേക്ക് തീര്‍ത്ഥാടകര്‍ക്ക് വന്നുപോകുവാന്‍ സൗകരൃമാവും. അതോടൊപ്പം ഈ വരുന്ന വിശുദ്ധ റമളാനില്‍ ഹറമിന്റെ എല്ലാ നിലകളും നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങളും വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ രണ്ട് ലക്ഷത്തി എണ്‍പതിനായിരത്തിലധികം പേര്‍ക്കുകൂടി വിശുദ്ധ ഹറം പള്ളിയില്‍ നിസ്‌കരിക്കുവാന്‍ സാധിക്കും.