നവോദയ മക്ക ഏരിയ കമ്മിറ്റി ലോകസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

മക്ക: ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പതിനേഴാം ലോക്‌സഭയിലേക്ക്  2019 ഏപ്രില്‍ 23ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിക്കുന്ന മുഴുവന്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളെയും വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്ന് ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റി പ്രവാസികളോടും കേരളത്തിലെ മുഴുവന്‍ വോട്ടര്‍മാരോടും അഭൃര്‍ത്ഥിച്ചു.

മൊയ്തീന്‍ കോയ പുതിയങ്ങാടിയുടെ അധൃക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഫിറോസ് മുഴുപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷത്തിന് സ്വാധീനം കുറഞ്ഞ രണ്ടാം യുപിഎ ഭരണമാണ് ഇന്തൃയില്‍ ഇന്നത്തെ രീതിയില്‍ സംഘപരിവാറിന്റെ വളര്‍ച്ചക്ക് കാരണമെന്നും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനവും അഴിമതിയുമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫിറോസ് മുഴപ്പിലങ്ങാട് പറഞ്ഞു. രാജൃത്ത് ഒരു മത നിരപേക്ഷ  ജനാധിപതൃ ഗവണ്‍മെന്റ് അധികാരത്തില്‍ വരേണ്ടത് ജനാധിപതൃത്തിന്റെയും മതനിരപേക്ഷതയുടെയും അനിവാരൃതയാണ്. ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് വേണ്ടി കേരളത്തില്‍ നിന്ന് മത്സരിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ ഇരുപത്  സ്ഥാനാര്‍ഥികളെയും വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്നും ഫിറോസ് മുഴപ്പിലങ്ങാട് പറഞ്ഞു.

കേന്ദ്ര ട്രഷറര്‍ സി.എം അബ്ദുറഹിമാന്‍, കേന്ദ്ര രക്ഷാധികാരി സമിതി അംഗം ശിഹാബുദ്ദീന്‍ കോഴിക്കോട് എന്നിവര്‍ സംസാരിച്ചു. ആക്ടിംഗ് ഏരിയാ സെക്രട്ടറി മുസ്തഫ മമ്പാട് സ്വാഗതവും റാഫി മേലാറ്റൂര്‍ നന്ദിയും പറഞ്ഞു