ഹറമുകളില്‍ നറാവീഹ് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കാനുള്ള ഇമാമുമാരെ നിശ്ചയിച്ചു.

ജിദ്ദ: സൗദിയിലെ പുണൃ നഗരികളായ മക്ക, മദീന ഹറമുകളില്‍ വിശുദ്ധ റമദാനില്‍ തറാവീഹ്, ഖിയാമുലൈല്‍(പാതിരാ നമസ്‌ക്കാരം) പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഇമാമുമാരുടെ പട്ടികയ്ക്ക് അംഗീകാരം. സൗദി ഭരണാധികാരിയും ഇരു ഹറമുകളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഡോ. യാസിര്‍ അല്‍ ദോസരി, ഡോ. അഹമ്മദ് അല്‍ ഹുദൈഫി, ഡോ. ഖാലിദ് അല്‍ മുഹമ്മ എന്നിവര്‍ക്കാണ് ഹറമുകളില്‍ തറാവീഹ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

വിശുദ്ധ കഅബാലയം സ്ഥിതിചെയ്യുന്ന മക്ക ഹറമില്‍ റമദാനിലെ രാത്രികാല പ്രതേൃക പ്രാര്‍ത്ഥനയായ തറാവീഹ്, ഖിയാമുലൈല്‍ നമസ്‌ക്കാരത്തിന് ഇമാം ഡോ. യാസിര്‍ അല്‍ ദോസരി നേതൃത്വം നല്‍കും. പ്രവാചകന്‍ മുഹമ്മദ് നബി അന്തൃ വിശ്രമം കൊള്ളുന്ന മദീന ഹറമില്‍ ഡോ. അഹമ്മദ് അല്‍ഹുദൈഫി, ഡോ. ഖാലിദ് അല്‍ മുഹമ്മ എന്നീ ഇമാമുമാര്‍ തറാവീഹ്, ഖിയാമുലൈല്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കുമെന്നും ഹറം കാരൃ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ജാഫറലി പാലക്കോട്,

ജിദ്ദ, 00966-538565542