സൗദിയിലെ സുല്‍ഫിയില്‍ ഭികരാക്രമണ ശ്രമം. നാല് ഭീകരര്‍ കൊല്ലപ്പെട്ട

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍നിന്നും 270 കിലോമീറ്റര്‍ വടക്ക് ഭാഗത്ത് സുല്‍ഫി എന്ന സ്ഥലത്താണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്. സംഭവത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവിടെയുള്ള ആഭൃന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള അന്വേഷണ വിഭാഗം ഓഫീസിനു നേരേ ഭീകരാക്രമണം നടത്താനായിരുന്നു തീവ്രവാദികളുടെ ശ്രമം. കെട്ടിടത്തില്‍ കടക്കാനുള്ള ശ്രമം സുരക്ഷാ വിഭാഗം പരാജയപ്പെടുത്തിയപ്പോഴുണ്ടായ വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ (ഞായര്‍) 9.49നായിരുന്നു സംഭവം.
ആക്രമണം നടത്താനായി ഒരു കാറിലായിരുന്നു ഭീകരര്‍ എത്തിയത്. മിഷൃന്‍ ഗണ്ണൂം സ്‌ഫോടക വസ്തുക്കളുമായാണ് ഭീകരര്‍ എത്തിയിരുന്നത്. കെട്ടിടത്തിലെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റ് സെന്റെറിന്റെ പ്രധാന കവാടം തകര്‍ത്ത് അകത്തുകടക്കാനുള്ള ശ്രമമായിരുന്നു ഭീകരര്‍ ആദൃം നടത്തിയത്. എന്നാല്‍ കോംപൗണ്ടിനകത്തേക്ക് കടക്കാനുള്ള ശ്രമത്തെ സുരക്ഷാ വിഭാഗം തടുത്തു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുടലില്‍ ഭീകരരില്‍ രണ്ട് പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിടെ കൊല ചെയ്യപ്പെടുകയായിരുന്നു. നാലാമന്‍ കൂടെ കരുതിയിരുന്ന സ്ഫാടക വസ്തുക്കള്‍ സ്വയം പൊട്ടിച്ച് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് സുരക്ഷാ ഉദേൃാഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
ആക്രമകാരികളേയും സ്‌ഫോടനം നടത്താന്‍ കൊണ്ടുവന്ന വസ്തുക്കളേയും തിരിച്ചറിയുന്നതിനള്ള ശ്രമം സ്‌പെഷൃല്‍ സെകൃൂരിറ്റി വിഭാഗം തുടരുകയാണ്. ഇത് സംബന്ധിച്ച വിശദ വിവരം പിന്നിട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം സൗദിയിലെ കിഴക്കന്‍ പ്രവിഷൃയിലെ ഖത്തീഫിലും സമാന സംഭവം ഉണ്ടായിരുന്നു. ഖത്തീഫിലെ സംഭവത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും രണ്ട് പേരെ പരിക്കുകളോടെ പിടികൂടുകയും ചെയ്തിരുന്നു.






