മുതുവല്ലൂര്‍ പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ജിദ്ദ: മുതുവല്ലൂര്‍ പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. ഷറഫിയ്യ കെഎംസിസി ഓഫീസില്‍ നടന്ന കണ്‍വെന്‍ഷനില്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി മുണ്ടക്കുളം അധൃക്ഷത വഹിച്ചു. കൊണ്ടോട്ടി മണ്ഡലം കെഎംസിസി പ്രസിഡണ്ട് നാസര്‍ ഒളവട്ടൂര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സി.എ സലാം ഹാജി മുതുവല്ലൂര്‍ മുഖൃപ്രഭാഷണം നടത്തി. ഇസ്മായില്‍ മുണ്ടക്കുളം, റഷീദ് വാഴക്കാട്, മുഹമ്മദലി കോങ്ങാട്, ലത്തീഫ് പൊന്നാട്, മുജീബ് ഓടയില്‍ മുണ്ടക്കുളം, എന്‍സി മുഹമ്മദ് മലയില്‍, റഫീഖ് മുതുപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ജിദ്ദ സെന്‍ട്രല്‍ യുഡിഎഫ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ലഘുലേഖ ചടങ്ങില്‍വെച്ച് മലപ്പുറം ജില്ല ഒ.ഐ.സി.സി സെക്രട്ടറി സക്കീര്‍ കണ്ണമംഗലം, എം.എം ബിച്ചാവ മുതുവല്ലൂരിന് നല്‍കി പഞ്ചായത്ത് തല ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഫിറോസ് പരതക്കാട് സ്വാഗതവും ഇസ്മായില്‍ പരതക്കാട് നന്ദിയും പറഞ്ഞു.