മക്കയില്‍ റോഡ് സുരക്ഷാ ഉദേൃാഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു.


ആക്രമി 40 കാരന്‍ സൗദി പൗരന്‍. പട്രോള്‍ നടത്തുന്ന സുരക്ഷാ ഉദേൃാഗസ്ഥര്‍ക്കുനേരെയാണ് നിരയൊഴിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച ആക്രമിയെ പിടികൂടി. രണ്ട് സുരക്ഷാ ഉദേൃാഗസ്ഥര്‍ക്ക് നേരിയ പരിക്ക്. കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.


മക്ക: മക്കയില്‍ ഗതാഗത സുരക്ഷാ ഉദേൃാഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്ത സ്വദേശി പൗരനെ പോലിസ് അറസ്റ്റ് ചെയ്തു.
മക്ക ഹൈവേയിലാണ് സംഭവം. റോഡ് സുരക്ഷാ വിഭാഗത്തിലെ ഉദേൃാഗസ്ഥര്‍ക്കുനേരെയായിരുന്നു വെടിയുതിര്‍ത്തത് 40 കാരനായ ആക്രമി വെടിയുതിര്‍ത്തശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സൗദി പൗരനാണ് ഉദേൃാഗസ്ഥരെ ആക്രമിച്ചതെന്ന് സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. സംഭവത്തില്‍ രണ്ട് സുരക്ഷാ ഉദേൃാഗസ്ഥര്‍ക്ക് പരിക്കേറ്റു. സുരക്ഷാ പട്രോളിംഗ് വിഭാഗത്തിനുനേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ആക്രമിയെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സുരക്ഷാ ഉദേൃാഗസ്ഥര്‍ക്ക് വെടിയേറ്റത്. എന്നാല്‍ ആക്രമിയെ സുരക്ഷാ വിഭാഗം കീഴ്‌പെടുത്തി അറസ്റ്റ് ചെയ്തു.
ആക്രമി ശാരീരിക വൈകല്ലൃമുള്ളയാളാണെന്ന റിപ്പോര്‍ട്ട് ചെന്‍പ്പെടുന്നു. സുരക്ഷാ ഉദേൃാഗസ്ഥരുടെ ആരോഗൃ നില തൃപ്തികരവുമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം സംബന്ദി7് വിശദമായ അന്വഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.