ബി.ജെ.പിയുടെ ഇലക്ഷന്‍ പ്രചരണത്തില്‍ കള്ളപ്പണം ഒഴുക്കുന്നത് അന്വേക്ഷിക്കണം: ഷറഫിയ്യ യു.ഡി.എഫ് കണ്‍വന്‍ഷന്‍

മോഡിയുടെ വിമാനത്തില്‍ നിന്ന് ഇറക്കി കൊണ്ടുപോയ ബാഗിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കണ്‍വന്‍ഷന്‍ ആവശൃപ്പെട്ടു. ഇത് വൃാപകമായ രീതിയില്‍ ഇലക്ഷന്‍ പ്രചാരണത്തിന് ബി.ജെ.പി സര്‍ക്കാര്‍ പണമൊഴുക്കുന്നതിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നും യോഗം വിലയിരുത്തി.
ജിദ്ദ: കര്‍ണാടകയില്‍ ഇലക്ഷന്‍ പ്രചാരണത്തിന് വന്ന മോഡിയുടെ വിമാനത്തില്‍ നിന്ന് ഇറക്കി കൊണ്ടുപോയ ബാഗിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ജിദ്ദ ഷറഫിയ ഏരിയ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ആവശൃപ്പെട്ടു. ഇത് വൃാപകമായ രീതിയില്‍ ഇലക്ഷന്‍ പ്രചാരണത്തിന് ബി.ജെ.പി സര്‍ക്കാര്‍ പണമൊഴുക്കുന്നതിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നും യോഗം വിലയിരുത്തി.

ജിദ്ദയിലെ മലയാളി പ്രവാസികളുടെ സംഗമ കേന്ദ്രമായ ഷറഫിയ്യയില്‍ നടന്ന യു.ഡി.എഫ് കണ്‍വണ്‍ഷന്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ നിസാം മമ്പാട് ഉത്ഘാടനം ചെയ്തു. ജിദ്ദ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി സകീര്‍ ഹുസൈന്‍ എടവണ്ണ, ജിദ്ദ-മലപ്പുറം ഒ.ഐ.സി.സി പ്രസിഡണ്ട് ഹകീം പാറക്കല്‍, ഇസ്മായില്‍ കൂരിപ്പൊയില്‍, അലി തേക്കുതോട്, കെ.എം.സി.സി ജിദ്ദാ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, ഇസ്മായില്‍ മുണ്ടക്കുളം, സി.സി കരീം, റഷീദ് വാഴക്കാട്, മജീദ് കോട്ടീരി, നാസിര്‍ ഒളവട്ടൂര്‍, കണ്ണൂര്‍ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഉമര്‍ അരിപ്പാമ്പ്ര, റസാക്ക് അണക്കായി, അലി കോങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
കുഞ്ഞിമുഹമ്മദ് കൊടശ്ശേരി അധൃക്ഷത വഹിച്ചു. ലത്തീഫ് പൊന്നാട് സ്വാഗതവും ശാഹുല്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.






