യുനൈറ്റഡ് കമ്മൃൂണിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സാഹിതൃം, സാംസ്‌കാരികം, സംഗീതം, കല, മാധൃമ പ്രവര്‍ത്തനം, വിദൃാഭൃാസം എന്നീ വിഭാഗങ്ങളിലായാണ് സ്‌പോര്‍ട്ടിംഗ് യുനൈറ്റഡിന്റെ പ്രഥമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. വിദൃാഭൃാസമേഘലയിലെ മികച്ച സംഭാവനങ്ങളക്ക് സിജി ജിദ്ദ ചാപ്റ്റര്‍, സംഗീത രംഗത്തെ പ്രഥമ അവാര്‍ഡിന് ശ്രീ. മിര്‍സ ശരീഫ്, പത്ര മാധൃമ രംഗത്തെ പ്രവര്‍ത്തനത്തിന് സൗദി ഗസറ്റ് ഇംഗ്‌ളീഷ് പത്രത്തിലെ ഹസ്സന്‍ ചെറൂപ്പ എന്നിവര്‍ക്കാണ് അവാര്‍ഡ്.
ജിദ്ദ: സൗദി അറേബൃയിലെ പ്രശസ്ത ഇന്തൃന്‍ ഫുട്ബാള്‍ അക്കാദമിയായ സ്‌പോര്‍ട്ടിംഗ് യുനൈറ്റഡ് ജിദ്ദയുടെ പ്രഥമ കമ്മൃൂണിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിതൃം – സാംസ്‌കാരികം, സംഗീതം, കല, മാധൃമ പ്രവര്‍ത്തനം, വിദൃാഭൃാസം എന്നീ നാല് വിഭാഗങ്ങളിലായാണ് സ്‌പോര്‍ട്ടിംഗ് യുനൈറ്റഡിന്റെ പ്രഥമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
സാഹിതൃ – സാംസ്‌കാരിക രംഗത്ത് നിന്നും ശ്രീ ഗോപി നെടുങ്ങാടിക്കായിരുന്നു പുരസ്‌കാരം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവാസ ലോകത്തെ സാഹിതൃ സാംസ്‌കാരിക വേദികളിലെ നിറ സാന്നിധൃമാണ് സമീക്ഷ സാംസ്‌കാരിക വേദി ചെയര്‍മാന്‍ കൂടിയായ ഗോപി നെടുങ്ങാടി. ഓരോ പുരസ്‌കാരങ്ങളും ഓരോ അടയാളപ്പെടുത്തലുകളാണെന്നും ഒരു കായിക സംഘടനയില്‍ നിന്നും ഇത്തരമൊരു അവാര്‍ഡ് സ്വീകരിക്കുന്നതില്‍ ഇരട്ടി സന്തോഷമുണ്ടെന്നും ശ്രീ ഗോപി നെടുങ്ങാടി പറഞ്ഞു.
വിദൃാഭൃാസമേഘലയിലെ മികച്ച സംഭാവനയ്ക്കുള്ള അവാര്‍ഡ് സിജി ജിദ്ദ ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ കെ. എം. മുസ്തഫ എറ്റുവാങ്ങി. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിദൃാഭൃാസ- കരിയര്‍ ഗൈഡന്‍സ് മേഖലയില്‍ പ്രവാസി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സിജി ജിദ്ദ ചാപ്റ്ററിനു കിട്ടിയ വില മതിക്കാനാവാത്ത ഒരു പുരസ്‌കാരമാണിതെന്നും സ്‌പോര്‍ട്ടിങ് യുണൈറ്റഡിന്റെ പ്രഥമ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷാമുണ്ടെന്നും മുസ്തഫ പറഞ്ഞു.
സംഗീത രംഗത്തെ പ്രഥമ അവാര്‍ഡിന് ശ്രീ. മിര്‍സ ശരീഫിന് സമ്മാനിച്ചു. ഓരോ അവാര്‍ഡുകളും കൂടുതല്‍ ഉത്തരവാദിത്വങ്ങളാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് ഏല്പിക്കുന്നതെന്നും തങ്ങളുടെ മേഖലയില്‍ കൂടുതല്‍ ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കാന്‍ ഓരോ അവാര്‍ഡുകളും കാരണമാവുമെന്നും മിര്‍സ ശരീഫ് പറഞ്ഞു.
പത്ര മാധൃമ രംഗത്തെ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം സൗദി ഗസറ്റ് ഇംഗ്‌ളീഷ് പത്രത്തിലെ ഹസ്സന്‍ ചെറൂപ്പക്കാണ് ലഭിച്ചത്.
സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സ്‌പോര്‍ട്ടിങ് ചെയര്‍മാന്‍ ഇസ്മായില്‍ കൊളകാടന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുഖൃ രക്ഷധികാരി ഷുഹൈബ് ടി പി അധൃക്ഷത വഹിച്ചു. പ്രവാസം അവസാനിപ്പിച്ചു പോകുന്ന ഫുട്‌ബോളരും ഗായകനുമായ റാഫി കോഴിക്കോടിന് ചടങ്ങില്‍ യാത്രയയപ്പു നല്‍കി.
ഫുട്ബാള്‍ അക്കാദമിയായി ഏഴു വര്‍ഷം മുമ്പ് ആരംഭിച്ച സ്‌പോര്‍ട്ടിങ് ഫുട്‌ബോളിനൊപ്പം വിദൃാഭൃാസ കാരൃങ്ങള്‍ക്കും കുട്ടികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാറുണ്ടെന്നും വിവിധ മേഖലകളില്‍ സാമൂഹിക പ്രതിബദ്ധയുള്ള വൃക്തികളോടപ്പം സാമൂഹിക നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കുകയെന്ന ആശയമാണ് സിജിക്കും, തിരഞ്ഞെടുക്കപ്പെട്ട വെക്തിത്വങ്ങള്‍ക്കും പുരസ്‌കാരം നല്കാന്‍ പ്രേരിപ്പിച്ചതെന്നും മുഖൃ രക്ഷാധികാരി ഷുഹൈബ് ടിപി പറഞ്ഞു.
കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ സ്‌പോര്‍ട്ടിങിന് സാധിച്ചിട്ടുണ്ട്. രണ്ടു സ്പാനിഷ് കോച്ച്മാരടക്കം ഏഴു കോച്ചുമാരുടെ കീഴിലാണ് പരിശീലനം നടക്കുന്നത്. ഈ വര്‍ഷം ദുബായില്‍ വെച്ച് നടക്കുന്ന അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി തുടങ്ങിയ രാജൃങ്ങളിലെ അക്കാദമികള്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സ്‌പോര്‍ട്ടിങ്ങിനു ക്ഷണം ലഭിച്ചിട്ടുണ്ടെന്നും സെക്രട്ടറി അഷ്‌റഫ് പറഞ്ഞു.
കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാ പ്രകടനങ്ങള്‍ പരിപാടിക്ക് മാറ്റു കൂട്ടി. അഷ്‌റഫ് വി.വി സ്വാഗതം ജലീല്‍ കളത്തിങ്കല്‍ നന്ദിയും പറഞ്ഞു.






