വനിതാവത്കരണ വൃവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.

എന്ജിഥനീയര്‍ അഹമ്മദ് അല്റാ്ജ്ഹി


വനിതാവത്കരണ വൃവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.
നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 1,000 മുതല്‍ 25,000 റിയാല്‍ വരെ പിഴ ചുമത്തുക.
വനിതാ ജീവനക്കാര്‍ മാനൃമായി വസ്ത്രം ധരിക്കാതിരിരുന്നാലും ഹിജാബ് വൃവസ്ഥ പാലിക്കാതിരിരുന്നാലും ആയിരം റിയാല്‍
വിശ്രമ സ്ഥലം ഒരുക്കാതിരുന്നാല്‍ 5,000 റിയാല്‍
ഹിജാബ് നിര്‍ദേശങ്ങള്‍ എഴുതി വെക്കാതിരുന്നാലും രാത്രിയില്‍ അനുവദിച്ച സമയത്തില്‍ കൂടുതല്‍ ജോലിക്കുനിര്‍ത്തിയാലും അയ്യായിരം റിയാല്‍
അപകടകരമായ ജോലികളില്‍ നിയമിച്ചാല്‍ പതിനായിരം റിയാല്‍
കുട്ടികളുടെ പരിചരണത്തിന് സൗകരൃം ചെയ്യാതിരുന്നാല്‍ 15,000 റിയാല്‍
വനിതകള്‍ക്ക് പ്രതേൃകം വേര്‍തിരിച്ച വിഭാഗങ്ങള്‍ ഒരുക്കാതിരുന്നാല്‍ 25,000 റിയാല്‍


റിയാദ്: സ്ഥാപനങ്ങളിലെ ജോലികളില്‍ വനിതാവത്കരണം നടത്തുന്നതിനുള്ള വൃവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി അധികൃതര്‍. ഏറ്റവും ചെറിയ പിഴ വനിതാ ജീവനക്കാര്‍ മാനൃമായി വസ്ത്രം ധരിക്കാതിരുന്നാലാണ്. പ്രതേൃകം വനിതാ വിഭാഗങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കായിരിക്കും ഏറ്റവും കൂടിയ പിഴ ഈടാക്കുക.
വനിതാവത്കരണ വൃവസ്ഥകള്‍ ലംഘിക്കുന്ന സ്വകാരൃ സ്ഥാനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍റാജ്ഹി ആണ് നല്‍കിയിരിക്കുന്നത്. വൃവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാനങ്ങള്‍ക്ക് പിഴ ചുമത്തും. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 1,000 മുതല്‍ 25,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമ ലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് പിഴ വര്‍ദ്ദിക്കും.
വനിതാ ജീവനക്കാര്‍ മാനൃമായി വസ്ത്രം ധരിക്കാതിരിരുന്നാലും ഹിജാബ് വൃവസ്ഥ പാലിക്കാതിരിരുന്നാലും തൊഴിലുടമക്ക് ആയിരം റിയാല്‍ തോതിലാണ് പിഴ ചുമത്തുക. വിശ്രമ സ്ഥലം ഒരുക്കാതിരുന്നാല്‍ 5,000 റിയാലാണ് പിഴ. ഹിജാബ് നിര്‍ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കാതിരുന്നാലും രാത്രിയില്‍ അനുവദിച്ച സമയത്തില്‍ കൂടുതല്‍ ജോലിക്കുനിര്‍ത്തിയാലും അയ്യായിരം റിയാല്‍ പിഴ ചുമത്തും.
അപകടകരമായ ജോലികളില്‍ വനിതകളെ നിയമിച്ചാല്‍ പതിനായിരം റിയാലാണ് പിഴ ഇടുക. അമ്പതില്‍ കൂടുതല്‍ ജീവനക്കാരികളുള്ള സ്ഥാപനങ്ങള്‍ കുട്ടികളുടെ പരിചരണത്തിന് സൗകരൃം ചെയ്യണം. അല്ലാത്തപക്ഷം 15,000 റിയാല്‍ പിഴ ഒടുക്കേണ്ടിവരും. സ്ത്രീ പുരുഷന്മാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് പ്രതേൃകം വേര്‍തിരിച്ച വിഭാഗങ്ങള്‍ ഒരുക്കാത്ത സ്ഥാാപനങ്ങള്‍ക്ക് ഏറ്റവും കൂടിയ പിഴയായ 25,000 റിയാല്‍ പിഴ ചുമത്തും.
ജാഫറലി പാലക്കോട്