പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ജിദ്ദ നവോദയ യുവജനവേദി സംഘടിപ്പിച്ച ”പോരാട്ടം 2019” സംവാദ പരിപാടി ശ്രദ്ധേയമായി.

വിവിധ സംഘടനാ പ്രതിപിധികളായ വിനീത് കുട്ടനാട്, അബൂബക്കര്‍ അരിമ്പ്ര, കെ.ടി.എ. മുനീര്‍, പി.പി. റഹീം, അബ്ദുല്‍ ഗഫൂര്‍, ഷഹിബ ബിലാല്‍, മായിന്‍ കുട്ടി(മാധൃമ പ്രവര്‍ത്തകന്‍) എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
ജിദ്ദ: ജിദ്ദയിലെ മലയാളി സമൂഹം ആവേശത്തോടെ പങ്കെടുത്ത ”പോരാട്ടം 2019” ചൂടേറിയ രാഷ്ട്രീയ സംവാദത്തിന് വേദിയായി. ഷറഫിയ്യ ഇംമ്പാല ഗാര്‍ഡനില്‍ വെച്ച് നടന്ന പരിപാടിയില്‍ ലാലു വേങ്ങൂര്‍ അദ്ധൃക്ഷത വഹിച്ചു.

ജിദ്ദ നവോദയ മുഖൃ രക്ഷാധികാരി വി.കെ റൗഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വിനീത് കുട്ടനാട്(നവോദയ യുവജനവേദി), അബൂബക്കര്‍ അരിമ്പ്ര(കെ.എം.സി.സി), കെ.ടി.എ. മുനീര്‍(ഒ.ഐ.സി.സി), പി.പി. റഹീം(നൃൂ ഏയ്ജ്), അബ്ദുല്‍ ഗഫൂര്‍(ഐ.എം.സി.സി), ഷഹിബ ബിലാല്‍(നവോദയ വനിതാ വേദി), മായിന്‍ കുട്ടി(മാധൃമ പ്രവര്‍ത്തകന്‍) എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
ശ്രീകുമാര്‍ മാവേലിക്കര(നവോദയ ജനറല്‍ സെക്രട്ടറി), മജീദ് നഹ(ഒ.ഐ.സി.സി), മജീദ് അരിമ്പ്ര(കെ.എം.സി.സി), ജുമൈല അബു(നവോദയ വനിതാ വേദി രക്ഷാധികാരി), കുഞ്ഞാവുട്ടി എ ഖാദര്‍(ഐ.എം.സി.സി) എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം മോഡറേറ്ററായിരുന്നു. ആസിഫ് കരുവാറ്റ സ്വാഗതവും ഫൈസല്‍ കൊടരേി നന്ദിയും പറഞ്ഞു.






