ജനാധിപതൃ ഇന്തൃയെ വീണ്ടെടുക്കാന്‍ കൂട്ടായ മുന്നേറ്റം അനിവാരൃം: യാമ്പു യു.ഡി.എഫ് കണ്‍വെന്‍ഷന്‍


കെ.എം.സി.സി യാമ്പു ആക്റ്റിംഗ് പ്രസിഡന്റ് നാസര്‍ നടുവില്‍ മുഖൃ പ്രഭാഷണം നടത്തി. പ്രവാസി സാംസ്‌കാരിക വേദി യാമ്പു ജനറല്‍ സെക്രട്ടറി സാബു വെള്ളാരപ്പിള്ളി, കെ.എം.സി.സി യാമ്പു ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി, ഒ.ഐ.സി.സി യാമ്പു പ്രസിഡന്റ് അസ്‌കര്‍ വണ്ടൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നിര്‍വഹിച്ചു.


യാമ്പു: ജനവിരുദ്ധ നിലപാടുകളിലൂടെ മതേതര ജനാധിപതൃ ഇന്തൃയെ തകര്‍ക്കുവാന്‍ മോദി ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കൂട്ടായ മുന്നേറ്റം അനിവാരൃമാണെന്ന് യാമ്പുവിലെ യു.ഡി.എഫ്  തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

യാമ്പു നാജില്‍ അറബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യു.ഡി.എഫ് യാമ്പു കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ ഇളങ്കൂര്‍ അധൃക്ഷത വഹിച്ചു. ഒ.ഐ.സി.സി യാമ്പു ജനറല്‍ സെക്രട്ടറി സിദ്ധീഖുല്‍ അക്ബര്‍ ”ഇന്തൃയില്‍ യു.പി.എ ഗവണ്‍മെന്റിന്റെ ആവശൃകത” എന്ന വിഷയം അവതരിപ്പിച്ചു.

കെ.എം.സി.സി യാമ്പു ആക്റ്റിംഗ് പ്രസിഡന്റ് നാസര്‍ നടുവില്‍ മുഖൃ പ്രഭാഷണം നടത്തി. പ്രവാസി സാംസ്‌കാരിക വേദി യാമ്പു ജനറല്‍ സെക്രട്ടറി സാബു വെള്ളാരപ്പിള്ളി, കെ.എം.സി.സി യാമ്പു ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി, ഒ.ഐ.സി.സി യാമ്പു പ്രസിഡന്റ് അസ്‌കര്‍ വണ്ടൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നിര്‍വഹിച്ചു. മതേതര ഇന്തൃയെ സംരക്ഷിക്കാനും സംഘ്പരിവാറിനെ പുറത്താക്കാനും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവാസി സമൂഹം മുന്നിട്ടിറങ്ങണമെന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് യാമ്പു കമ്മിറ്റി കണ്‍വീനര്‍ മാമുക്കോയ ഒറ്റപ്പാലം സ്വാഗതവും നിയാസ് പുത്തൂര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: യാമ്പു യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നാസര്‍ നടുവില്‍ മുഖൃ പ്രഭാഷണം നടത്തുന്നു.